ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണു; പൈലറ്റുമാർ രക്ഷപ്പെട്ടു

ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം രാജസ്ഥാനിലെ ജയ്‌സാൽമേറിൽ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന് മുൻപേ രക്ഷപ്പെട്ടു. ഒരു കോളേജ് ഹോസ്റ്റലിന് മുന്നിലാണ് വിമാനം തകര്‍ന്നുവീണത്. ആളപായം ഉണ്ടായിട്ടില്ല. ആദ്യമായിട്ടാണ് തേജസ് വിമാനം തകരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വക്താവ് അറിയിച്ചു. പൈലറ്റുമാര്‍ക്ക് പരിശീലനം നൽകുന്നതിനിടെയാണ് സംഭവം. ഒരാഴ്ച മുൻപ് പശ്ചിമ ബംഗാളിലും സമാനമായി മറ്റൊരു യുദ്ധവിമാനം തകര്‍ന്നുവീണിരുന്നു. 

Read More

ചൈനീസ്, പാക് ഭീഷണി; മിഗ്-29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ

ചൈനീസ് , പാക്കിസ്ഥാൻ ഭീഷണികളെ നേരിടാൻ ശ്രീനഗറിൽ പുതുക്കിയ മിഗ്–29 യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇന്ത്യ. നിലവിൽ ശ്രീനഗർ വ്യോമതാവളത്തിലുള്ള മിഗ്–21 വിമാനങ്ങൾക്ക് പകരമാണ് മിഗ്–29 എത്തുക. 2019ൽ ബാലക്കോട്ട് വ്യോമാക്രമണത്തിനുപിന്നാലെ പാക്കിസ്ഥാന്റെ എഫ്–16 വിമാനത്തെ വെടിവച്ചു വീഴ്ത്തിയത് മിഗ്–29 ആയിരുന്നു. ദീർഘദൂര മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിഗ്–29. ഈ വർഷം ജനുവരിയിലാണ് ശ്രീനഗർ വ്യോമതാവളത്തിലേക്ക് മിഗ്–29 എത്തിച്ചത്. അന്നുമുതൽ കശ്മീർ താഴ്‌വരയിലും ലഡാക്ക് മേഖലയിലും സുരക്ഷാ പരിശോധനകൾ നടത്തിവരുന്നു.

Read More