
പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ തമ്മിൽ കൂട്ടയടി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
ലക്നൗവിൽ നിന്നൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാർട്ടിക്കിടെ മദ്യലഹരിയിൽ യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അടിപിടി കൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലക്‌നൗവിലെ ഫീനിക്‌സ് പലാസിയോ മാളിലെ ഒരു ക്ലബ്ബിനു പുറത്താണു യുവതികളുടെ പരാക്രമം. പാതിരാത്രിയിൽ തുടങ്ങിയ വഴക്ക് മണിക്കൂറുകൾ നീണ്ടുനിന്നു. ഇവരുടെ ആൺസുഹൃത്തുക്കൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും യുവതികൾ ചെവിക്കൊണ്ടില്ല. ഉന്തിലും തള്ളിലും അവരും അകപ്പെട്ടു. വളരെനേരം സംഘർഷം തുടർന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാതെ കാഴ്ചക്കാരായി നിൽക്കുന്നതും വീഡിയോയിൽ കാണാം. सावधान : ईयरफोन लगा लें। . लखनऊ…