
നടനും ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു
നടനും പ്രമുഖ ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ജോളി ബാസ്റ്റിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു ജോളി ബാസ്റ്റിൻ. കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ്,കമ്മട്ടിപാടം, മാസ്റ്റർ പീസ്, ഓപ്പറേഷൻ ജാവ, തങ്കം, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ജോലി ബാസ്റ്റിൻ ഫൈറ്റ് മാസ്റ്റർ ആയിരുന്നു….