
അൻപത് ലക്ഷം പേർക്ക് ഭക്ഷണം ; പദ്ധതിയുമായി ദുബൈ ഭരണാധികാരിയുടെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂം
അമ്പത് ലക്ഷം പേർക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി ദുബൈ ഭരണാധികാരിയുടെ പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂം. യു.എ.ഇ ഫുഡ്ബാങ്ക് വഴിയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ദുബൈയിലെ 350 ഭക്ഷണശാലകളും, അയ്യായിരം സന്നദ്ധ പ്രവർത്തകരുമായി കൈകോർത്ത് പ്രവർത്തിക്കും. ഹോട്ടലുകളിലും ഭക്ഷണശാലകളിലും മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് യു.എ.ഇ ഫുഡ് ബാങ്ക് വഴി 50 ലക്ഷം പേർക്ക് എത്തിക്കുന്നതാണ ശൈഖ ഹിന്ദ് ബിൻത് മക്തൂമിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ…