
ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പോരാടുന്ന അമേഠി എന്നീ സീറ്റുകളിൽ നാളെയാണ് വിധിയെഴുത്ത്. 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഏറ്റവും കുറച്ചു സീറ്റുകളിൽ മത്സരം ഇത്തവണയാണ്. യുപിയിലെ 14 ഉം മഹാരാഷ്ട്ര യിൽ 13 ഉം ഇടത്താണ് വോട്ടെടുപ്പ്. യു.പിയിൽ 14ൽ 13 ഉം കഴിഞ്ഞ തവണ നേടിയത് ബിജെപിയായിരുന്നു. അവിഭക്ത ശിവസേനയുമായി ബന്ധം ഉണ്ടായിരുന്ന 2019…