ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അവസരങ്ങള്‍ പാഴാക്കി ഇന്ത്യ; അഫ്ഗാനെതിരേ സമനില

ഫിഫ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരം മൂന്നാം റൗണ്ടിൽ ഇന്ത്യയ്ക്ക് അഫ്ഗാനിസ്താനെതിരേ ഗോള്‍രഹിത സമനില. സൗദി അറേബ്യയിലെ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന കളിയിലുടനീളം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച രീതിയിൽ മുന്നേറുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. അങ്ങനെ ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ കളഞ്ഞുകുളിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും ​ഗോളടിക്കാനുള്ള അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ഇവര്‍ക്കൊപ്പം മന്‍വീര്‍ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ,…

Read More