യു എ ഇ: ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചു

ദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു. പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് ദുബായിൽ വെച്ച് 2023 നവംബർ 16 മുതൽ 26 വരെ സംഘടിപ്പിക്കുമെന്നാണ് FIFA നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഈ ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് മാറ്റിവെക്കാൻ FIFA തീരുമാനിക്കുകയായിരുന്നു. പുതിയ തീരുമാന പ്രകാരം പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ്…

Read More

ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ അര്‍ജന്റീന ഒന്നാമത്

അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാമത്. മുൻ ചാമ്പ്യന്മാരായ ബ്രസീലിനെ മറികടന്നാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തിയത്. ആറുവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അര്‍ജന്റീന ലോക ഒന്നാം നമ്പര്‍ ഫുട്‌ബോള്‍ ടീമായി മാറുന്നത്. ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സാണ് റാങ്കിങ്ങില്‍ രണ്ടാമത്. അര്‍ജന്റീനയ്ക്ക് 1840.93 പോയന്റാണുള്ളത്. ഫ്രാന്‍സിന് 1838.45 ഉം ബ്രസീലിന് 1834.21 പോയന്റുമുണ്ട്. ബെല്‍ജിയം നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടാണ് അഞ്ചാമത്.

Read More

ലോകകപ്പ് മത്സരങ്ങൾ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം; അവസരമൊരുക്കി ഫിഫ

ഖത്തർ ലോകകപ്പിലെ മത്സരങ്ങൾ നേരിട്ടുകണ്ടവര്‍ക്ക് സുവനീര്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം.മൊബൈല്‍ ടിക്കറ്റുകള്‍ ഫിസിക്കല്‍ ടിക്കറ്റുകള്‍ ആക്കാന്‍ ഫിഫ അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഒരു ടിക്കറ്റിന് 10 ഖത്തര്‍ റിയാലാണ് വില. ഫിഫ ടിക്കറ്റ്സ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് സുവനീര്‍ ടിക്കറ്റ് സ്വന്തമാക്കാന്‍ അപേക്ഷിക്കേണ്ടത്. സ്വന്തമായും ഗസ്റ്റുകള്‍ക്കായും ഇങ്ങനെ ടിക്കറ്റിന് അപേക്ഷിക്കാം. ഗസ്റ്റുകള്‍ക്ക് നേരിട്ട് സുവനീര്‍ ടിക്കറ്റ് വാങ്ങാനാകില്ല.ഒരു സുവനീർ ടിക്കറ്റിന്റെ വില പത്ത് ഖത്തർ റിയാലാണ്. ഒരേ ആപ്ലിക്കേഷൻ നമ്പറിലുള്ള എല്ലാ ടിക്കറ്റുകള്‍ക്കും അപേക്ഷിക്കാം. നിങ്ങളുടെ ഫിഫ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ……………………………….. ഇന്ത്യന്‍ ഓഹരി വിപണിയില്‍…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സർക്കാർ ഒന്നരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ……………………………… സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി നഷ്ട പരിഹാര തുക ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി. 718 .49 കോടിയാണ് ജൂൺ…

Read More

അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരം; റെക്കോഡ് നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരമെന്ന റെക്കോഡ് സ്വന്തമാക്കി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006, 2010, 2014 ലോകകപ്പുകളിൽ ഓരോ ഗോൾ നേടിയ ക്രിസ്റ്റ്യാനോ 2018ൽ നാല് ഗോളുകൾ അടിച്ചുകൂട്ടി. ഇന്നലെ ഘാനക്കെതിരെ 65ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയതോടെയാണ് പോർച്ചുഗീസുകാരൻ ചരിത്രം എഴുതിയത്. 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിൽ ഇറാനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. ഇതോടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ മാറി….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കാനയിൽ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചിയിൽ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചു വയസുകാരനെ ഉടുപ്പിടീക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോ​ൺഗ്രസിന്റെ പ്രതിഷേധം. കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ കോർപറേഷൻ മാർച്ചിനു ശേഷമായിരുന്നു യൂത്ത്കോ​ൺഗ്രസിന്റെ ഇത്തരത്തിലുള്ള പ്രതിഷേധം. കോർപറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു സമരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാ​ഗത്തു നിന്നുളള ന്യായീകരണം. മാത്രവുമല്ല, കുട്ടിയുടെ അമ്മ കോൺഗ്രസ് പ്രവർത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാർ വ്യക്തമാക്കി. ………………………………

Read More

ലോകകപ്പ് ഫുട്ബോള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം

ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഒമാന്‍ സന്ദര്‍ശിക്കാനും അവസരം. ലോകകപ്പ് കാണാനുള്ള ഹയ്യാ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കാന്‍ ഓണ്‍ലൈനായോ അല്ലെങ്കില്‍ വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വെച്ചോ വിസ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലോകകപ്പിനെത്തുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്ന് സൗദി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തറിലേക്ക് വരുന്ന ഫു‍ട്ബോള്‍ ആരാധകര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുമെന്ന് യുഎഇ അധികൃതരും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More