
ഞാനാകെ ആശയക്കുഴപ്പത്തിലാണ്; അവസാന മത്സരത്തിന് മുമ്പ് സുനില്‍ ഛേത്രി
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ കപ്പിത്താൻ സുനിൽ ഛേത്രി ഇക്കഴിഞ്ഞ മെയ് 16 നാണ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. ജൂൺ ആറിന് നടക്കുന്ന കുവൈറ്റിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ഛേത്രി അവസാനമായി ബൂട്ടണിയുന്നത്. എന്നാൽ വിടവാങ്ങൽ മത്സരത്തിന് മുമ്പ് താനാകെ ആശയക്കുഴപ്പത്തിലാണെന്ന് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. ദേശീയ ടീമിനൊപ്പമുള്ള എന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഈ സമയത്ത് ഏത് വഴിയാണ് സ്വീകരിക്കേണ്ടത്. ടീമിനൊപ്പമുള്ള ഓരോ ദിവസവും ഓരോ…