2034 ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ

2034ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിന് സൗദി അറേബ്യ ഔദ്യോഗികമായി തുടക്കം കുറിച്ചു. 48 ടീമുകൾ ഏറ്റുമുട്ടുന്ന ലോകകപ്പിന് ഇതാദ്യമായാണ് ഒരു രാജ്യം മാത്രമായി ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. 2034ലെ ലോകകപ്പിന് വേദിയൊരുക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്ന ആസ്ട്രേലിയ പിൻവാങ്ങിയതോടെയാണ് ആതിതേയത്വം വഹിക്കാനുള്ള അവസരം സൗദിക്ക് ലഭിക്കുമെന്ന് ഉറപ്പായത്. ഇതിനെതുടർന്ന് വൻ ഒരുക്കങ്ങളാണ് രാജ്യത്ത് നടന്ന് വരുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രചാരണത്തിനും കഴിഞ്ഞ ദിവസം സൗദി അറേബ്യൻ ഫുട്ബോള് ഫെഡറേഷൻ തുടക്കം കുറിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നാമനിർദേശം…

Read More

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയൊരുക്കിയേക്കും ; ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷം

2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആദിത്യമരുളിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോകകപ്പിന് വേദിയൊരുക്കാൻ അപേക്ഷ നൽകിയ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. അടുത്ത വർഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. ഫിഫയുടെ 2034 ലോകകപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. സൗദിയും ആസ്‌ത്രേലിയയുമാണ് വേദിയൊരുക്കാൻ രംഗത്തുണ്ടായിരുന്നത്. ഇതിൽ ആസ്‌ത്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് വഴി തെളിഞ്ഞത്. 2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂവെന്ന് ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് കൂടിയായ ഷെയ്ഖ്…

Read More

2034 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന് വേദിയാകാൻ തയ്യാറാണെന്ന് സൗദി അറേബ്യ

2034-ലെ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോളിന് വേദിയാകാൻ തങ്ങൾ തയ്യാറാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോൾ വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനം അറിയിച്ച് കൊണ്ടാണ് സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകോത്തരനിലവാരത്തിലുള്ള ഒരു ലോകകപ്പ് ടൂർണമെന്റ്‌റ് സംഘടിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയുടെ നിലവിലെ സാമൂഹിക, സാമ്പത്തിക പരിവർത്തനം, ഫുട്‌ബോൾ എന്ന കായികമത്സരത്തോടുള്ള തീവ്രമായ അഭിനിവേശം എന്നിവയെ എടുത്തകാട്ടുന്നതാണ് ഈ തീരുമാനം….

Read More