അർജന്റീന തന്നെ ഒന്നാമൻ ; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന , ഫ്രാൻസ് രണ്ടാമത് ; ബ്രസീലിനും പോർച്ചുഗലിനും തിരിച്ചടി

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ലോക ചാംമ്പ്യൻമാരായ അര്‍ജന്റീന. യൂറോ കപ്പ് ചാംപ്യന്മാരായ സ്‌പെയ്‌നും നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്പാനിഷ് ടീം മൂന്നാം സ്ഥാനത്തേക്ക് കയറി. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ ഫൈനില്‍ തോറ്റ ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമെത്തി. കോപ്പയില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായ ബ്രസീലിന് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. ഇന്ത്യ മാറ്റമില്ലാതെ 124ആം സ്ഥാനത്ത് തുടരുകയാണ്….

Read More