
സൗദി അറേബ്യ: 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി
സൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ‘ഹദ്ദാഫ്’ എന്ന പേരിട്ടിരിക്കുന്ന ധീരനായ മണൽ പൂച്ചയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം. സൗദി അറേബ്യയുടെ പടിഞ്ഞാറൻ മരുഭൂമേഖലകളിൽ നിന്ന് വരുന്ന ഈ പൂച്ചയെ 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി ഫിഫ, സൗദി ഫുട്ബാൾ ഫെഡറേഷൻ എന്നിവർ അവതരിപ്പിച്ചു….