നശിപ്പിക്കാൻ ശ്രമിച്ചവരിൽനിന്ന് രാജ്യത്തെ രക്ഷിച്ചതാണ് താൻ ചെയ്ത കുറ്റം: ട്രംപ്

രാജ്യം നാശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രതിചിത്ര നടിക്ക് പണം നൽകിയ കേസിൽ അറസ്റ്റിലായി പിന്നീട് പുറത്തിറങ്ങിയശേഷമാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ഫ്ലോറിഡയിലെ മാർലാഗോയിലെ വസതിയിൽ മാധ്യമങ്ങളെയും അനുയായികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്. 2008ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. 34 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മൻഹാറ്റൻ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ്…

Read More