
ഗാസയിൽ ഫീൽഡ് ആശുപത്രി തുറന്ന് യുഎഇ; ആശുപത്രി തുറന്നത് യുഎഇ പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന്
ഗാസയിൽ യു.എ.ഇയുടെ സംയോജിത ഫീൽഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചു. ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന പലസ്തീൻ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി സ്ഥാപിച്ചിട്ടുള്ളത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ഈ സംരംഭം ഒരുക്കിയത്. ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും നേരത്തേ ഈജിപ്തിൽ എത്തിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലെ താൽകാലിക വെടിനിർത്തൽ സമയത്താണ് ഇത് അതിർത്തി കടന്ന് ഗാസയിലെത്തിക്കാനായത്. 150 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയാണ് ഒന്നിലധികം ഘട്ടങ്ങളിലായി…