ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മറയൂർ പള്ളനാട് സ്വദേശി ഗോമതിക്കാണ് പരിക്കേറ്റത്. രാവിലെ കൃഷിയിടത്തിൽ വെച്ച് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഗോമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള -തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തമിഴ്നാട് വനപാലകർക്ക് പരിക്കേറ്റിരുന്നു. മംഗള ദേവിക്ക് സമീപം തമിഴ്നാട് വനമേഖലയിൽ വച്ചായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായത്. വനംവകുപ്പ് വാച്ചർ സുമൻ, ഫോറസ്റ്റർ ഭൂപതി എന്നിവർക്കാണ് പരിക്ക്.

Read More

നിനക്ക് എങ്ങനാടാ ഉവ്വേ ഇതൊക്കെ സാധിക്കുന്നത്?; വയലിലിറങ്ങിയ പുള്ളിപ്പുലിക്ക് മുമ്പിൽ നിന്ന് സെൽഫിയെടുത്ത് യുവാവ്

ഇന്ത്യയിൽനിന്നുള്ള ഈ വീഡിയോ ലോകമെമ്പാടുമുള്ള കാഴ്ചക്കാർക്ക് അവിശ്വസനീയമായി തോന്നി. മാത്രമല്ല, പേടിച്ചു മുട്ടിടിക്കുന്ന ദൃശ്യങ്ങളുമായിരുന്നു അത്. അതീവ ആക്രമണ സ്വഭാവം പുലർത്തുന്ന വന്യമൃഗത്തിന്‍റെ മുന്നിൽനിന്ന് “സെൽഫി’ എടുത്ത ആ യുവകർഷകൻ‌ ഇന്നു സൂപ്പർ ഹീറോ ആയി മാറിയിരിക്കുന്നു.  സംഭവം നടന്നത് എന്നാണെന്നോ, എവിടെയാണെന്നോ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. മൂടൽമഞ്ഞുള്ള പ്രഭാതത്തിലാണ് സംഭവം നടന്നതെന്ന് ദൃശ്യങ്ങളിൽനിന്നു മനസിലാക്കാം. യുവാവ് തന്‍റെ കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി പുള്ളിപ്പുലിയെ കാണുന്നത്. വനത്തിലെ മാരകവേട്ടക്കാരിലൊരാളായ പുള്ളിപ്പുലിയുടെ മുന്നിൽപ്പെട്ടിട്ടും യുവാവ് ഭയന്നില്ല. ധൈര്യത്തോടെ, ഒരു…

Read More

അഭിനയ രംഗത്തേക്ക് വാവ സുരേഷ്; “കാളാമുണ്ടൻ” തുടക്കമായി

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാ ധരൻ ‘ഗ്രാനി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ‘കാളാമുണ്ടൻ’ വൈലോപ്പിള്ളി സംസ്കൃത ഭവനിൽ പൂജ ചടങ്ങുകളോടെ തുടക്കമായി. പ്രദീപ് പണിക്കർ രചന നിർവഹിക്കുന്നു. ഗാനരചന സംവിധായകൻ കലാധരൻ. ഗാനങ്ങൾ സംഗീതം നൽകുന്നത് എം ജയചന്ദ്രൻ. ശ്രീനന്ദനം ഫിലിംസിന്റെ ബാനറിൽ കെ നന്ദകുമാർ നിർമാണം. പ്രശസ്ത ഗാന രചയിതാവായ കെ ജയകുമാർ ഐ എ എസ്, കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. കെ ജയകുമാർ ഐ…

Read More

അപൂർവം ഈ കണ്ടെത്തിൽ; കാരറ്റ് തോട്ടത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങൾക്ക് 3,500ലേറെ വർഷം പഴക്കം

വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ തുർഗൗ കന്‍റോണിലെ ഗുട്ടിംഗൻ എന്ന പട്ടണത്തിനു സമീപം വിളവെടുത്ത കാരറ്റ് പാടത്തുനിന്നു കണ്ടെത്തിയ ആഭരണങ്ങൾ ചരിത്രാന്വേഷികൾക്ക് അദ്ഭുതമായി. മെറ്റൽ ഡിറ്റക്‌ടറിസ്റ്റായ ഫ്രാൻസ് സാൻ ആണ് കാരറ്റ് പാടത്തുനിന്ന് വെങ്കലയുഗത്തിലെ ആഭരണങ്ങൾ കണ്ടെത്തിയത്. തുർഗൗ കന്‍റോൺ മേഖലയിൽ വർഷങ്ങളായി ഗവേഷണത്തിലേർപ്പെട്ടിരിക്കുകയാണ് സാൻ. നേരത്തെ നിരവധി വെങ്കല അലങ്കാര ഡിസ്കുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് മേഖലയിൽ കൂടുതൽ അന്വേഷണം സാൻ നടത്തുകയായിരുന്നു.  ഭൂവുടമയുടെ അനുമതിയോടെ, ഗവേഷകർ പുരാവസ്തുക്കൾ കണ്ടെത്തിയ മേഖലയിലെ മണ്ണുസഹിതം വെട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, അടുത്തുള്ള നഗരമായ ഫ്രൗൺഫെൽഡിലുള്ള…

Read More

ബിജെപി മണിപ്പുരിനെ കലാപഭൂമിയാക്കി : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കലാപം നിയന്ത്രണവിധേയമാക്കാന്‍, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവും ഖാര്‍ഗെ ഉന്നയിച്ചു. സംസ്ഥാനത്തെ ബി.ജെ.പി. കലാപ ഭൂമിയാക്കിയെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം കലാപകാരികള്‍ ആയുധമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 147 ദിവസമായി മണിപ്പുര്‍ ജനത അനുഭവിക്കുകയാണ്, എന്നാല്‍ പ്രധാനമന്ത്രി മോദിക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ സമയമില്ല. ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഇരയാക്കപ്പെടുന്നതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ രാജ്യത്തെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുന്നുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ജൂലായ് ആറിന് കാണാതായ…

Read More

കോട്ടയം തിരുനക്കര മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാർ; കനത്ത നിയന്ത്രണം

കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനതിന് ക്യു ഏർപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു.  പുതുപ്പള്ളിയിൽ  20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല്‍ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ അറിയാം.  1. തെങ്ങണയിൽ  നിന്നും കോട്ടയം ഭാഗത്തേക്കുള്ള…

Read More