പിഴവുകളുടെ പേരില്‍ ലോകനിലവാരത്തിലുള്ള കളിക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടെരുത്: ഗുകേഷിനെതിരേ ലിറന്‍ മനഃപൂര്‍വം തോറ്റെന്ന ആരോപണം തള്ളി ഫിഡെ

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഡി. ഗുകേഷിനോട് എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി രാജ്യാന്തര ചെസ് ഫെഡറേഷന്‍ (ഫിഡെ). കായികമത്സരങ്ങളിലെ പിഴവുകള്‍ കളിയുടെ ഭാഗമാണെന്നും സമ്മര്‍ദ്ദ സാഹചര്യത്തിലെ പിഴവുകളുടെ പേരില്‍ ലോകനിലവാരത്തിലുള്ള കളിക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടെരുതെന്നും ഫിഡെ പ്രസിഡന്റ് അര്‍ക്കാഡി ഡോര്‍ക്കോവിച്ച് പറഞ്ഞു. മത്സരത്തിന് നിലവാരമില്ലായിരുന്നുവെന്ന വിമര്‍ശനങ്ങളേയും ഡോര്‍ക്കോവിച്ച് തള്ളിക്കളഞ്ഞു. ‘കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകും. പിഴവുകള്‍ സംഭവിച്ചില്ലെങ്കില്‍ ഫുട്‌ബോളില്‍ ആര്‍ക്കെങ്കിലും ഗോള്‍ നേടാനാകുമോ? എല്ലാ കായിക താരങ്ങളും പിഴവുകള്‍ വരുത്താറുണ്ട്. പക്ഷേ എതിരാളിയുടെ…

Read More