
സ്വാതന്ത്ര്യ ദിനാഘോഷം ; ഫിദായീൻ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട് , രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിൽ
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനം കനത്ത ജാഗ്രതയിൽ. ജമ്മു കശ്മീർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഫിദായീൻ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. ഡൽഹിയിലോ പഞ്ചാബിലോ ഫിദായീൻ ആക്രമണത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം. കനത്ത സുരക്ഷാ സാന്നിദ്ധ്യം കാരണം ആഗസ്ത് 15ന് ആക്രമണമുണ്ടായേക്കില്ല, പക്ഷേ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഇതുണ്ടായേക്കാമെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജമ്മുവിലെ കത്വ അതിർത്തി ഗ്രാമത്തിൽ ആയുധങ്ങളുമായി രണ്ട് അജ്ഞാതരുടെ നീക്കം അടുത്തിടെ…