
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല ; പ്രതിശ്രുത വരനുമായുള്ള വിവാഹ നിശ്ചയം വേണ്ടെന്ന് വെച്ച് യുവതി
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിനായി യുഎസ് ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, വോട്ടിംഗ് ചെയ്യുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി എന്ന വെളിപ്പെടുത്തലുമായി യുവതി. ഒരു റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് ഫ്ലോറിഡ സ്വദേശിയായ യുവതി ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സ്ഥാനാർത്ഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്‍റെ പ്രതിശ്രുത വരൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിസമ്മതിച്ചുവെന്നാണ് യുവതിയുടെ പരാതി. ഭാവി വരന്‍റെ ഈ പ്രവർത്തിയെ താൻ ആശങ്കയോടെയാണ് കാണുന്നതെന്നും അതിനാൽ ഇതു പോലെയുള്ള ആളുമായി വിവാഹബന്ധം മുന്നോട്ടുകൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലന്നും…