പടരുന്നത് പലതരം പനികൾ; സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ പനി ബാധിച്ച് ചികിത്സ തേടിയത് 66,880 പേർ

സംസ്ഥാനത്ത് വിവിധ തരം പനികൾ പടരുന്നു. ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 652 പേർക്ക് ആണ്. ഇന്നലെ മാത്രം 159 ഡെങ്കികേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറ് ദിവസത്തിനിടെ 66,880 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ 3 പേർ കൂടി പനി ബാധിച്ച് മരിച്ചിരുന്നു. 24 മണിക്കൂറിനിടെ 159 പേർക്കാണ് കേരളത്തിൽ ഡെങ്കിപ്പനി സ്ഥീകരിച്ചത്. 42 പേർക്ക് എച്ച് 1 എൻ1 ഉം സ്ഥിരീകരിച്ചു. ഈ സമയത്തിനകം ആകെ 11,050 പേരാണ് പനി ബാധിച്ച്…

Read More

പനി പടരുന്നു; കേരളത്തിൽ ഇന്നലെ ഡെങ്കി സ്ഥിരീകരിച്ചത് 109 പേർക്ക്, മൂന്ന് മരണം

സംസ്ഥാനത്ത് പനി രൂക്ഷമായി പടരുന്നതായി കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് 493 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 158 പേർക്ക് എച്ച്1 എൻ1ഉം ബാധിയേറ്റതായാണ് റിപ്പോർട്ട്. 55,830 പേരാണ് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്. പനി ബാധിച്ച് ഇന്നലെ മൂന്നുപേർ മരണപ്പെട്ടു. ഇന്നലെ മാത്രം 11,438 പേർ പനിമൂലം ചികിത്സതേടി. അഞ്ചുദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 1693 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് ഡെങ്കി…

Read More

ബം​ഗ​ളൂ​രു​വി​ൽ ഡെ​ങ്കിപ്പ​നി: ഒരാൾ മരിച്ചു

ബം​ഗ​ളൂ​രു​വി​ൽ ഡെ​ങ്കി​പ്പ​നി ബാധ വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഒരു മ​ര​ണ​വും രേ​ഖ​പ്പെ​ടു​ത്തി. സി.​വി. രാ​മ​ൻ ന​ഗ​ർ സ്വ​ദേ​ശി​യാ​യ 27കാ​ര​നാ​ണ് ഡെ​ങ്കി ബാ​ധി​ച്ച് മരിച്ചത്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ബം​ഗ​ളൂ​രു​വി​ൽ റി​പ്പോ​ർ​ട്ട് ചെയ്ത ആ​ദ്യത്തെ ​ഡെ​ങ്കി​പ്പ​നി മ​ര​ണ​മാ​ണി​തെ​ന്ന് ബി.​ബി.​എം.​പി ചീ​ഫ് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ ഡോ. ​സ​യ്യി​ദ് സി​റാ​ജു​ദ്ദീ​ൻ മ​ദ​നി അ​റി​യി​ച്ചു. മ​ര​ണ​ത്തെ​തു​ട​ർ​ന്ന് ഡെ​ങ്കി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി നടത്താൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി​ക​ൾ തുടങ്ങിയിട്ടുണ്ട്. 27കാ​ര​നെ കൂ​ടാ​തെ അ​ർ​ബു​ദ ബാ​ധി​ത​യാ​യ 80കാ​രി​യു​ടെ മ​ര​ണ​വും ഡെ​ങ്കി​പ്പ​നി​ ബാധിച്ചാണെന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സം​ശ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ന്തി​മ റി​പ്പോ​ർ​ട്ടി​ൽ…

Read More

ഇടുക്കിയിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

ഇടുക്കിയിൽ പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്. ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി

Read More

പാലക്കാട്ട് പനി ബാധിച്ച് കുഴഞ്ഞുവീണ മൂന്ന് വയസുകാരി മരിച്ചു

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്‍റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

സംസ്ഥാനത്ത് പുതിയ ആശങ്ക; രണ്ട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫീവർ ബാധ

സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ നാല് പേർ കോഴിക്കോട് ജില്ലക്കാരാണ്. രണ്ട് പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. എന്നാൽ വൃക്ക മാറ്റിവച്ച ശേഷം തുടർചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരാൾ രോഗം ബാധിച്ച് ഗുരുതരമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര്…

Read More

‘പാരറ്റ് ഫീവർ’: ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് മരണം

പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ. രോ​ഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പക്ഷികളിൽ വരുന്ന ക്ലെമിഡയ വിഭാ​ഗത്തിൽ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം. രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നത്. ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ ആണ് വ്യക്തികൾക്ക്  വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്. രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ്…

Read More

നാല് ജില്ലകളിൽ ഡെങ്കിപ്പനി വർധിക്കുന്നു; ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം

വേനൽക്കാല രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചപ്പനികൾ, ഇൻഫ്ലുവൻസ, സൂര്യാതപം, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് ഉൾപ്പെടെയുള്ളവ ശ്രദ്ധിക്കണം. ഡെങ്കിപ്പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയുണ്ടാകണം. എലിപ്പനിയും മഞ്ഞപ്പിത്തവും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി അറിയിച്ചു. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി കാണുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ഡെങ്കി ഹോട്ട് സ്‌പോട്ടുകൾ പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മഴയുണ്ടായാൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ മഴക്കാല…

Read More

എലിപ്പനി ഭീതിയില്‍ ആലപ്പുഴ; മരണം 3

ആലപ്പുഴ ജില്ലയില്‍ എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. ഇതേത്തുര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതാണ് എലിപ്പനിക്ക് കാരണമാകുന്നത്. സാധാരണ പനിയാണെന്ന് കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. സ്വയംചികിത്സ പാടില്ലെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും പാലിക്കാത്തതാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനയാകുന്നത്.

Read More

കേരളത്തിൽ മരണനിരക്ക് ഉയരുന്നു, ഇന്നലെ മാത്രം പനി ബാധിച്ചത് 12,776 പേര്‍ക്ക്

സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എച്ച്‌ 1 എൻ 1 കേസുകളും ഉയരുകയാണ്. ഇന്നലെ നാലുപേര്‍ക്കാണ് കേരളത്തില്‍ എച്ച്‌ 1 എൻ 1 സ്ഥിരീകരിച്ചത്. 14 പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തി. ഈ മാസം ഒൻപത് പേര്‍ എച്ച്‌ 1 എൻ 1 ബാധിച്ച്‌ മരിച്ചു. ഇന്നലെ മാത്രം കേരളത്തില്‍ പനി ബാധിച്ചത് 12,776 പേര്‍ക്കാണ്. എച്ച്‌ 1 എൻ 1 പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി കേസുകളും കൂടുകയാണ്. ഈ മാസം ആറുപേര്‍ ഡെങ്കിപ്പനി ബാധിച്ചും അഞ്ചുപേര്‍…

Read More