പനി ബാധിച്ച് പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചതിൽ ദുരൂഹത; കുട്ടി ഗർഭിണിയായിരുന്നെന്ന് റിപ്പോർട്ട്

പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട ജില്ലയില്‍ നടന്ന സംഭവത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ടിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആറംഭിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ഈ മാസം 22നാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടി…

Read More

ഡെങ്കിപ്പനി; ഫോര്‍ട്ട്കൊച്ചിയിൽ വിദേശി മരിച്ചു

ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ൻ  സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിയുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം.

Read More

കൊല്ലത്ത് എലിപ്പനി ബാധിച്ച് 45കാരൻ മരിച്ചു

കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയായ നിത്യാനന്ദൻ (45) ആണ് മരിച്ചത്. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു.

Read More

പനിക്ക് സ്വയം ചികിത്സ തേടരുതെന്ന നിർദ്ദേശവുമായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്

ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന നിർദ്ദേശവുമായി മന്ത്രി വീണ ജോര്‍ജ്. കേരളത്തിൽ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രാരംഭ ഘട്ടത്തില്‍ ചികിത്സിക്കാത്തത് കൊണ്ടാണ് എലിപ്പനി മരണങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം. മലിന ജലത്തിലിറങ്ങിയവരില്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കാത്തവരില്‍ മരണനിരക്ക് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ…

Read More

എലിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരു മരണം

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.

Read More

കണ്ണൂരിൽ യുവതിയ്ക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു; ആസ്പത്രിയിൽ ചികിത്സയിൽ

കണ്ണൂർ ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്. ഈ വർഷം സംസ്ഥാനത്ത് 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മരിച്ചു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്ധസംഘമെത്തി. ആരോഗ്യ ദ്രുതകർമസേന…

Read More

പനിയെ തുടർന്ന് മുഖ്യമന്ത്രിക്ക് വിശ്രമം; നിയമസഭയിലെത്തില്ല

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭ സമ്മേളനത്തിൽ ഇന്നും പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പനിയെ തുടർന്ന് മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്നലെ അടിയന്തര പ്രമേയ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു ഇന്നലെ വിശദീകരിച്ചത്. മുഖ്യമന്ത്രിക്ക് ഡോക്ടർമാർ വോയ്‌സ് റസ്റ്റ് നിർദേശിച്ചിരുന്നുവെന്നും ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചക്കിടെ പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തിരുന്നു. അതേസമയം, നിയമസഭയിൽ പ്രത്യേക…

Read More

കടുത്ത പനിയും ശ്വാസ കോശ അണുബാധയും , നടൻ മോഹൻലാൽ ചികിത്സ തേടി ; നടൻ വീട്ടിൽ പൂർണ വിശ്രമത്തിൽ

കടുത്ത പനിയും ശ്വാസകോശ അണു ബാധയും മൂലം നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനി, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെട്ടപ്പോഴാണ് ലാൽ ആശുപത്രിയിൽ എത്തിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ശ്വാസകോശ അണുബാധ കണ്ടെത്തി. ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡോക്ടർമാർ വീട്ടിലേക്ക് വിട്ടു. നടൻ വീട്ടിൽ പൂർണ വിശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ മോഹൻ ലാലിന് നിർദ്ദേശിച്ചിരിക്കുന്നത്. “64 വയസുള്ള മോഹൻലാലിനെ ഞാൻ പരിശോധിച്ചു. അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസ തടസ്സവും,…

Read More

ആഫ്രിക്കൻ പന്നിപ്പനി; കണ്ണൂരിലെ പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യാൻ ഉത്തരവ്

കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാൻ ജില്ല കലക്ടർ ഉത്തരവിറക്കി. പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു ചെയ്യാനാണ് ഉത്തരവ്. മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്‍റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും നിർദേശമുണ്ട്. ഉദയഗിരി പഞ്ചായത്തില്‍ രോഗം സ്ഥീരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശം ആയും 10 കീലോമീറ്റര്‍ ചുറ്റളവ്…

Read More

നിപ സംശയിച്ച 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ മെട്രോപോളിസ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നിപ ബാധ സംശയിക്കുന്നതിനാൽ 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്. കുട്ടിയുടെ സ്രവം പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്….

Read More