
കേരളത്തിലേക്ക് അതിർത്തി മേഖലകൾ വഴി കഞ്ചാവും സ്പിരിറ്റും ഒഴുകുന്നു
ക്രിസ്മസ്, പുതുവർഷ ആഘോഷക്കാലം ലക്ഷ്യമിട്ട് കഞ്ചാവും സ്പിരിറ്റും ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകൾ വഴി കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് കഞ്ചാവും സ്പിരിറ്റും ഇടുക്കി ജില്ലയുടെ അതിർത്തി മേഖലകൾ വഴി കേരളത്തിലേക്ക് എത്തുന്നത്. ഇടുക്കി, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലേക്കാണ് കഞ്ചാവിന്റെയും സ്പിരിറ്റിന്റെയും ഒഴുക്ക്. കമ്പംമേട്ട്, ബോഡിമെട്ട്, കുമളി തുടങ്ങിയ ചെക്ക്പോസ്റ്റുകളിലൂടെയാണ് കഞ്ചാവും സ്പിരിറ്റും കടത്തുന്നത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പുകളിലും, പച്ചക്കറി, ചാണകപ്പൊടി, കച്ചി ലോറികൾ…