കാൻ ചലച്ചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി

കാൻ ചലചിത്രോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്. പൊരുതുന്ന പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുന്നുവെന്നു പ്രഖ്യാപിക്കാൻ ഉപയോഗിക്കുന്ന അതിശക്തമായ ചിഹ്നമാണ് തണ്ണിമത്തൻ. ഗാസയിൽ ഇസ്രായേൽ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഒരു ആഗോള വേദിയിൽ മലയാളിയായ കനി കുസൃതി പലസ്തീന് ഐക്യദാർഢ്യവുമായി എത്തുന്നുവെന്നതു ശ്രദ്ധേയമാണ്. താൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് കനി കാനിലെത്തുന്നത്. 30 വർഷത്തിനുശേഷം…

Read More

കേരള സർവകലാശാല കലോത്സവത്തിലെ സംഘർഷം; എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസ്

കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍‍യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥത്തില്‍ കലാശിച്ചത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും…

Read More

സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം; മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന സ്കൂൾ കലോത്സവ ആവേശത്തിൽ കൊല്ലം. 24 വേദികളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളിൽ 14,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്, കല പോയിൻറ് നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി…

Read More

മലയാള സിനിമക്ക് ഇരട്ടി മധുരവുമായി മൈസൂർ ഫിലിം ഫെസ്റ്റിവൽ: മികച്ച നടൻ മാത്യൂ മാമ്പ്ര, മികച്ച സംവിധായകൻ ജി. പ്രജേഷ്സെൻ

മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് മികച്ച നേട്ടം. ജോഷ് സംവിധാനം ചെയ്ത “കിർക്കൻ” എന്ന സിനിമയിലെ അഭിനയത്തിന് ഡോ. മാത്യു മാമ്പ്രയ്ക്ക് മികച്ച നടനുള്ള പുരസ്കാരം. റോഷാക്, ഇമ്പം, ചെരാതുകൾ, ദേവലോക, ജാനകി റാം, സായാവനം (തമിഴ് ) എന്നിവയാണ് മാമ്പ്ര അഭിനയിച്ച മറ്റ് സിനിമകൾ. ഇതിൽ ചെരാതുകളിലെ അഭിനയത്തിന് മുൻപ് സ്വീഡിഷ് അവാർഡ് ലഭിച്ചിരുന്നു. ‘ദ സീക്രട്ട് ഓഫ് വുമണ്‍’ എന്ന ചിത്രത്തിലൂടെ പ്രജേഷ്‌സെന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വ്യത്യസ്തരായ സ്ത്രീകളുടെ ജീവിതവും…

Read More

കേരള രാജ്യാന്തര ചലച്ചിത്ര മേള ഡെലിഗേറ്റ് പാസുകളുടെ നിരക്ക് കൂട്ടും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തുന്നതോടെ പാസ് നിരക്ക് 1000 രൂപയില്‍ നിന്നും 1200 രൂപയാകും.18% ആണ് ജിഎസ്ടി നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള നിരക്ക് 500 രൂപയില്‍ നിന്നും 600 രൂപയാകും. എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണു സൂചന. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്. ഓഗസ്റ്റില്‍ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. ഓഡിറ്റിങ്ങിനെ തുടര്‍ന്നുള്ള നിര്‍ദേശ പ്രകാരമാണ് ജിഎസ്ടി ഈടാക്കുന്നതെന്നും നിയമപരമായ കാര്യമാണിതെന്നും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍…

Read More

ത്യാഗസ്മരണയിൽ ഗൾഫിൽ ഇന്ന് ബലിപെരുന്നാൾ

സൗദി അടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാള്‍. ഹജ് തീര്‍ഥാടകര്‍ ആദ്യ കല്ലേറ് കര്‍മം നിര്‍വഹിച്ചശേഷം പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമാകും. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായില്‍ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഷാര്‍ജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്. 

Read More