നിയമസഭ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം; 250 സ്റ്റാളുകൾ, 70ലധികം പരിപാടികൾ

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക് പ്രകാശനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം…

Read More

ഇൻതിഫാദക്ക് വിലക്ക്: കേരള സർവ്വകലാശാല കലോത്സവത്തിൻറെ പേര് മാറ്റാൻ നിര്‍ദ്ദേശം

കേരള സർവ്വകലാശാല യുവജനോത്സവത്തിൻറെ പേര് ഇൻതിഫാദ എന്നത് മാറ്റാൻ നിർദേശം. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാൻ നിര്‍ദ്ദേശം നൽകിയത്. ഇൻതിഫാദ എന്ന പേര് സമുദായ ഐക്യം തകർക്കുമെന്ന് കാണിച്ച് പരാതി ഉയർന്നിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി.

Read More