
ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു
ദുബൈ-ഷാർജ ഫെറി സർവീസ് പുനരാരംഭിക്കുന്നു. ആഗസ്റ്റ് നാല് മുതലാണ് ഫെറി സർവീസ് വീണ്ടും തുടങ്ങുക. കോവിഡിനെ തുടർന്ന് 2019 ൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. ദുബൈയിലെ അൽ ഗുബൈബ സ്റ്റേഷനും ഷാർജയിലെ അക്വേറിയം സ്റ്റേഷനുമിടക്കാണ് ഫെറി സർവീസ് നടത്തുന്നത്. റോഡിൽ ഗതാഗത തിരക്കേറിയ സമയത്ത് ഇരു എമിറേറ്റിനുമിടക്ക് യാത്ര ചെയ്യേണ്ടവർക്ക് ആശ്വാസമാണ് ഈ ജലപാത യാത്ര. 35 മിനിറ്റുകൊണ്ട് ദുബൈയിൽനിന്ന് ഷാർജയിലെത്താം. തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തി ദിവസങ്ങളിൽ എട്ട് സർവീസുണ്ടാകും. വെള്ളി, ശനി,…