ആവശ്യത്തിന് യാത്രക്കാരില്ല; ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം കപ്പൽ സർവീസ് റദ്ദാക്കി.

തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള യാത്രക്കപ്പലിന്റെ ഞായറാഴ്ചത്തെ സര്‍വീസ് റദ്ദാക്കി.ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് ഉദ്ഘാടനംകഴിഞ്ഞ് രണ്ടാമത്തെ ദിവസം യാത്ര മുടങ്ങിയത്.ഷിപ്പിങ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലില്‍ ഞായറാഴ്ചത്തേക്ക് ഏഴുപേരാണ് ടിക്കറ്റെടുത്തത്. 150 പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലില്‍ ശനിയാഴ്ചത്തെ ഉദ്ഘാടന യാത്രയ്ക്ക് 50 പേരുണ്ടായിരുന്നു. മടക്കയാത്രയില്‍ 30 ശ്രീലങ്കക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ അധികമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണ്. തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത…

Read More

ഗൾഫ്-കേരള കപ്പൽ സർവീസ്; അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭാവപൂർണമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം. തുറമുഖ ഷിപ്പിങ് ജലഗതാഗത സഹമന്ത്രി സർബനന്ദ സോനോവലാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാരഥികളുമായി നടന്ന ചർച്ചയിലാണ് മന്ത്രിയുടെ പ്രതികരണം. കൊച്ചി ഉൾപ്പെടെ കേരളത്തിലെ രണ്ടിടങ്ങളിലേക്ക് യു.എ.ഇയിൽ നിന്ന് ഡിസംബറിൽ യാത്രാകപ്പൽ ആരംഭിക്കാൻ സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചിരുന്നു. കേന്ദ്രാനുമതിയില്ലാതെ കപ്പൽ സർവീസ് യാഥാർഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻകൈയെടുത്ത് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയത്. ഷാർജ ഇന്ത്യൻ…

Read More