
ന്യൂസിലൻഡിൽ കാട്ടുപൂച്ച വേട്ട; വേട്ടയ്ക്കിറിങ്ങി കുട്ടികളും; വമ്പൻ സമ്മാനതുക
കാട്ടുപൂച്ച വേട്ടയിൽ റെക്കോർഡിട്ട് ന്യൂസിലൻഡ്. അതെ ഇത്തവണ 340 ളം കാട്ടുപൂച്ചകളെയാണ് കുട്ടികളടക്കമുള്ളവർ വേട്ടയാടി കൊന്നത്. എന്തിനാണിങ്ങനെ കാട്ടുപൂച്ചകളെ വേട്ടയാടുന്നതെന്നല്ലെ? ന്യൂസിലൻഡിന്റെ തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിന് കാട്ടുപൂച്ചകൾ കാരണമാകുന്നു. മാത്രമല്ല വളര്‍ത്തു പശുക്കള്‍ക്ക് ഇവയിൽ നിന്നും രോഗങ്ങളും പകരുന്നു. അതുകൊണ്ടു തന്നെ ഇവയുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലന്‍ഡില്‍ കാട്ടുപൂച്ച വേട്ട ആരംഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൂറോളം കൂട്ടിപൂച്ചകളെ ഇത്തവണ കൊന്നൊടുക്കി. നേരത്തെ വന്യമൃഗങ്ങളുടെ വംശവര്‍ദ്ധനവ് തടയുന്നതിനായി മാനുകൾ, പന്നികൾ, താറാവുകൾ, പോസ്സംസ്, മുയലുകൾ എന്നിവയെ വേട്ടയാടാന്‍ ന്യൂസിലന്‍ഡില്‍…