കടുംവെട്ടുമായി ഫിയോക് ; ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ പ്രദർശിപ്പിക്കില്ല

ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.

Read More