
‘ഫെനി ബാലകൃഷ്ണനെ പരിചയമില്ല, പിന്നിൽ മറ്റാരോ’; ആരോപണം അടിസ്ഥാനരഹിതമെന്ന് ഇ പി ജയരാജൻ
സോളാർ കേസിൽ അഡ്വ. ഫെനി ബാലകൃഷ്ണൻറെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇ പി ജയരാജൻ. ഫെനി ബാലകൃഷ്ണനുമായി തനിക്ക് ഒരു പരിചയവുമില്ല. ഫെനി ബാലകൃഷ്ണന് പിന്നിൽ മറ്റാരോ ഉണ്ടെന്നും ഇ പി ജയരാജൻ ആരോപിച്ചു. അതേസമയം താൻ കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടേയിലെന്ന് പറഞ്ഞ ജയരാജൻ പിന്നീട് രണ്ട് തവണ താമസിച്ചിട്ടുണ്ടെന്ന് തിരുത്തി. മാധ്യമങ്ങൾ നേതാക്കന്മാരുടെ നിലവാരം കുറയ്ക്കരുത്. ഞങ്ങളുടെ രാഷ്ട്രീയ നിലവാരം കാത്തുസൂക്ഷിക്കാൻ മാധ്യമങ്ങൾ കൂടി സഹകരിക്കണമെന്ന് ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസിലെ രണ്ട് ചേരികൾ…