ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യം ഇന്ത്യ; ശക്തരായ സ്ത്രീകളുടെ രാജ്യം; തനീഷ മുഖര്‍ജി

ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യം ഇന്ത്യയാണെന്ന് നടിയും ബിഗ്‌ബോസ് 7 റണ്ണര്‍ അപ്പുമായ തനീഷ മുഖര്‍ജി. ഫെമിനിസം എന്നത് ഒരു അമേരിക്കന്‍ സംജ്ഞയാണെന്നും അതിനെക്കുറിച്ചുള്ള പാശ്ചാത്യ ആശയസങ്കല്‍പം ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ലെന്നും തനീഷ പറഞ്ഞു. ഒരു സ്വകാര്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്ത്രീസ്വാതന്ത്ര്യവാദത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തനീഷ പങ്കുവെച്ചത്. “അമേരിക്കയില്‍ നിന്നാണ് ഫെമിനിസം എന്ന പദത്തിന്റെ ആഗമനം. അമേരിക്കയാകട്ടെ ലോകത്തിലെ ഏറ്റവും ഫെമിനിസ്റ്റ് വിരുദ്ധരാജ്യവും. ചില സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാത്തതും ഒരു വനിത…

Read More