രാത്രിയിൽ ബസ് ഇറങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ചു ; അതിഥി തൊഴിലാളി പിടിയിൽ

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഉപദ്രവിക്കുകയും ചെയ്ത ബിഹാര്‍ സ്വദേശി പിടിയില്‍. കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന്‍ (30) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.കോഴിക്കോട് പെരുമണ്ണ ചാമാടത്ത് റോഡില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കോളേജില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ബസ് ഇറങ്ങി വീട്ടിലേയ്ക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സഞ്ജയ് പിന്തുടരുകയായിരുന്നു. ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ…

Read More

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; എബിവിപി നേതാവിനെതിരെ കേസ്

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചതിന് എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അശ്വിൻ പ്രദീപിനെ ഒന്നാം പ്രതി ആക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്വദേശി ആൽബിൻ തോമസ് രണ്ടാംപ്രതിയാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. കോളേജിലെ വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെൺകുട്ടി പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ…

Read More