
വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; പ്രതിക്ക് 4 വർഷം തടവും പിഴയും
എറണാകുളം ടൗൺ നോർത്ത് വനിതാ പോലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് 4 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15000/- രൂപ പിഴയും അടക്കണം. പിഴയടച്ചില്ല എങ്കിൽ 4 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം…