
കിഫ്ബി ഇഡി സമൻസിന് മറുപടി നൽകണമെന്ന് ഹൈക്കോടതി; കേസ് ഫെബ്രുവരി 1ന് പരിഗണിക്കും
മസാല ബോണ്ട് ഇറക്കിയതിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചോ എന്ന് അന്വേഷിക്കാനായി അയച്ച സമൻസിനു മറുപടി നൽകാൻ കിഫ്ബിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിൽ അന്വേഷണം തടസപ്പെടുത്തില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖകൾ ആവശ്യപ്പെടുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അനാവശ്യമായി വിളിച്ചു വരുത്തുന്നതിനോടു യോജിപ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഫെബ്രുവരി 1ന് പരിഗണിക്കും. അതേസമയം, രേഖകൾ എല്ലാം നൽകിയിട്ടും ഇ.ഡി വീണ്ടും അതേ ആവശ്യം തന്നെ ഉന്നയിക്കുകയാണ്…