
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് ദുബൈ കെഎംസിസി
ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈ, ഷാർജ എമിറേറ്റുകളിലെ സ്കൂളുകളിൽ നിന്നും ഗ്രേഡ് 10, ഗ്രേഡ് 12 സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. കറാമ സെന്ററിൽ നടന്ന ടാലന്റ് ഈവ് 2024 എന്ന ചടങ്ങിൽ 70 വിദ്യാർഥികളാണ് ആദരവേറ്റുവാങ്ങിയത്. സർട്ടിഫിക്കറ്റും മെമന്റോയും ഡോ. പുത്തുർ റഹ്മാൻ, മുഹമ്മദ് ബിൻ അസ്ലം, ഡോ. സുലൈമാൻ മേൽപ്പത്തൂർ, ഇബ്രാഹിം മുറിച്ചാണ്ടി, ആർ. ശുക്കൂർ, സഫിയ മൊയ്തീൻ, ചെമ്മുക്കൻ യാഹുമോൻ, പി.വി…