സമൂഹത്തിലെ അക്രമങ്ങള്‍ക്കു കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധം; ഇത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കൽ; ഫെഫ്ക

സമൂഹത്തിലെ അക്രമങ്ങള്‍ക്കു കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. സമൂഹത്തിന്റെ പരിച്ഛേദമാണ് സിനിമ. പുരുഷാധിപത്യവും സ്ത്രീധനപീഡനങ്ങളും രാഷ്ട്രീജീര്‍ണതയും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും സിനിമ ഉത്പാദിപ്പിച്ചതാണോ എന്നും ഫെഫ്ക പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചോദിക്കുന്നു. നമ്മളില്‍ ഭൂരിപക്ഷത്തിനും പോലീസ് പറയുന്ന കാര്യങ്ങള്‍ വെട്ടിവിഴുങ്ങാനാണ് താല്‍പര്യം. വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് കാരണമായത് ‘അഞ്ചാംപാതിര’ എന്ന സിനിമയാണത്രേ. ദൃശ്യം-1, ദൃശ്യം-2 പോലുള്ള സിനിമകള്‍ വേറെയും ചില കൊലപാതകങ്ങള്‍ക്ക് പ്രേരണയായയെന്ന് വിമര്‍ശിക്കപ്പെടുന്നു. ഇപ്പോള്‍ ‘മാര്‍ക്കോ’യ്ക്ക് എതിരെയും ഉയരുന്നു ഇത്തരം ആക്ഷേപങ്ങള്‍. ഇത്തരം സിനിമകള്‍ക്ക് ആധാരമായ…

Read More

സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധം; ഫെഫ്കയ്ക്ക് എതിരെ ഫിലിം ചേംബർ

ഫെഫ്കയ്ക്കെതിരേ സർക്കാരിനും വനിതാ കമ്മീഷനും ഫിലിം ചേംബർ കത്തയച്ചു. സിനിമാ മേഖലയിലെ ആഭ്യന്തര പ്രശ്നപരിഹാര രൂപീകരണവുമായി ബന്ധപ്പെട്ടാണ് കത്ത്. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്. ഫിലിം ചേംബറിന്റെ മേൽനോട്ടത്തിൽ എല്ലാ സെറ്റുകളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. ഇതിന് പുറമേ ഫെഫ്ക സ്വന്തം നിലയിൽ ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയതാണ തർക്കകാരണം. ഫെഫ്കയ്ക്ക് എതിരേ നടപടി വേണമെന്നാണ് ഫിലിം ചേംബർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾക്ക്…

Read More

‘സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് വൻകിട കമ്പനിക്ക് വേണ്ടി അട്ടിമറിച്ചു’; ബി. ഉണ്ണികൃഷ്‌ണനെതിരെ ഉണ്ണി ശിവപാൽ

സർക്കാരിന്റെ ഓൺലൈൻ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ ഇടപെട്ട് അട്ടിമറിച്ചെന്ന ആരോപണവുമായി നടൻ ഉണ്ണി ശിവപാൽ രം​ഗത്ത്. കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നാണ് ഫെഫ്‌ക അംഗം കൂടിയായ ഉണ്ണി ശിവപാലിന്റെ ആരോപണം. ഉണ്ണി ശിവപാലിന്റെ ഐ-നെറ്റ് വിഷൻ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. വൻകിട കമ്പനിക്കായി ബി ഉണ്ണികൃഷ്ണൻ ഇടപെട്ടന്നാണ് ഉണ്ണി ശിവപാൽ ആരോപിക്കുന്നത്. കുറഞ്ഞ ടെൻഡർ…

Read More

‘അംഗത്വം നഷ്ടമായിരുന്നു’; ആഷിഖ് അബുവിന്റെ രാജിയിൽ ഫെഫ്ക

ഫെഫ്കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവച്ചിരുന്നു. എന്നാൽ ആഷിഖ് അബുവിന്റെ രാജി വിചിത്രമെന്ന വ്യക്തമാക്കി ഫെഫ്ക രംഗത്തുവന്നു. വരിസംഖ്യ അടയ്ക്കാത്തതിനാൽ ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കിയിരുന്നില്ല. ഈ മാസമാണ് കുടിശിക തുക പൂർണമായും അടച്ചതെന്നും അംഗത്വം പുതുക്കൽ അടുത്ത എക്‌സിക്യുട്ടീവ് കമ്മിറ്റി പരിഗണിക്കാനിരിക്കെയാണ് ആഷിഖ് രാജി വച്ചതെന്നും ഫെഫ്ക വ്യക്തമാക്കി. രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഷിഖ് അബുവിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്നും അടച്ച തുക തിരികെ നൽകാനും ഫെഫ്ക തീരുമാനിച്ചു. സിബി മലയിലിനെതിരെ ആഷിഖ് ഉന്നയിച്ച ആരോപണം…

Read More

ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജി വെച്ചു

സിനിമാ സംഘടനയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു രാജിവെച്ചു. നേതൃത്വത്തെ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു. കുറിപ്പ് 2009 ഒക്ടോബറിൽ fefka രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്‌സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും…

Read More

ഫെഫ്ക എന്നാൽ ബി.ഉണ്ണികൃഷ്ണൻ അല്ല ; കടുത്ത വിമർശനവുമായി സംവിധായകൻ ആശിഖ് അബു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. നേതൃത്വതിനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രം​ഗത്തെത്തി. ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണൻ എന്നല്ല, ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. താരസംഘടന അമ്മയിലെ പൊട്ടിത്തെറിക്ക് ശേഷമാണ് ഫെഫ്കയിലും കലാപം പൊട്ടിപ്പുറപ്പെട്ടത്. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും ആഷിഖ് അബു പറഞ്ഞു. യൂണിയൻ നിലപാട് അല്ല വാർത്ത കുറിപ്പ്. അത് ഉണ്ണികൃഷ്ണന്റെ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവിടണം: ‘ഫെഫ്ക’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ…

Read More

‘സൂപ്പർ എഡിറ്റർ’ ചമഞ്ഞ് യുവതാരങ്ങൾ, മുന്നറിയിപ്പുമായി ഫെഫ്ക; പരാതി 3 യുവ നടന്മാരെക്കുറിച്ച്

സിനിമയിൽ സൂപ്പർ എഡിറ്റർമാർ ചമഞ്ഞ് യുവതാരങ്ങൾ. എഡിറ്റിങ് പൂർത്തിയാക്കിയ ഭാഗങ്ങൾ റീ എഡിറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ ഡബ്ബ് ചെയ്യില്ലെന്നും ഭീഷണി മുഴക്കി ചില താരങ്ങൾ പതിവായി പ്രശ്നമുണ്ടാക്കിയതോടെ കടുത്ത നിലപാടുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക രംഗത്തെത്തി. സിനിമയെ തകർക്കുന്ന ചിലരുടെ നിലപാടുകൾക്ക് വഴങ്ങില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. ‘ഇൗ അഭിനേതാക്കൾ ഒരു കാര്യം മനസ്സിലാക്കണം. നിർമാതാവും സാങ്കേതികപ്രവർത്തകരുമില്ലെങ്കിൽ ഒരു അഭിനേതാവിനും പ്രസക്തിയില്ല. താരകേന്ദ്രീകൃതമാണു സിനിമയെന്നു പറയുമ്പോഴും തൊഴിൽപരമായ മര്യാദ പാലിച്ചേ തീരൂ’. ഫെഫ്ക…

Read More