
അബുദാബിയിൽ സ്‌കൂളുകളുടെ ഫീസ് നിലവാരം അറിയാൻ ഓൺലൈൻ സംവിധാനം
അബുദാബിയിൽ സ്‌കൂളുകളുടെ ഫീസ് നിലവാരം അറിയാൻ ഓൺലൈൻ സംവിധാനം വരുന്നു. സർക്കാരിന്റെ ഓൺലൈൻ സേവന പോർട്ടലായ ടാം ആണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ‘സ്‌കൂൾ ഫൈൻഡർ’ ഓപ്ഷനിൽ പ്രവേശിച്ചാൽ അബുദാബിയിലെ 536 സ്‌കൂളിലെയും ഫീസ് വിവരങ്ങൾ മനസ്സിലാക്കി അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ച് സ്‌കൂൾ തിരഞ്ഞെടുക്കാം. ഇഷ്ടമുള്ള സ്‌കൂളുകളുടെ ഫീസ് ഘടന താരതമ്യം ചെയ്യാനും സൗകര്യമുണ്ട്. ടാം സ്മാർട്ട് ആപ്പിലോ വെബ്‌സൈറ്റിലോ ‘സ്‌കൂൾ ഫൈൻഡറിൽ’ ക്ലിക് ചെയ്താൽ മുഴുവൻ സ്‌കൂളുകളുടെയും പട്ടികയും ഫീസ് ഘടനയും ലഭിക്കും. ഓരോ സ്‌കൂളിന്റെയും…