
നികുതി സർട്ടിഫിക്കറ്റ് ; നടപടികൾ ലഘൂകരിച്ച് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി
നികുതിദായകർക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന നടപടികള്‍ക്ക് വേഗം കൂട്ടി യു.എ.ഇ ഫെഡറല്‍ ടാക്സ് അതോറിറ്റി. ടാക്സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്നതിനാവശ്യമായ രേഖകള്‍ ആറില്‍ നിന്ന് അഞ്ചാക്കി ചുരുക്കിയും പൂരിപ്പിക്കേണ്ട കോളങ്ങളുടെ എണ്ണം 12ല്‍ നിന്ന് ഒമ്പതായി ചുരുക്കിയുമാണ് യു.എ.ഇ ഫെഡറല്‍ ടാക്സ് അതോറിറ്റി സേവന വേഗം വര്‍ധിപ്പിക്കുന്നത്. ഇതു കൂടാതെ രണ്ടു സര്‍വിസുകള്‍ കൂടി അതോറിറ്റി വേഗത്തിലാക്കിയിട്ടുണ്ട്. സര്‍വിസ് ലോഗിന്‍ ലിങ്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് അതോറിറ്റിയുടെ വെബ്സൈറ്റില്‍ സെര്‍ച് ഫീച്ചറിന്റെ സൗകര്യം വിപുലപ്പെടുത്തിയും ഇലക്ട്രോണിക് ബന്ധിപ്പിക്കലിലൂടെ ഡേറ്റ വെരിഫിക്കേഷന്…