
ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി ഏഴ് മുതൽ
സാംസ്കാരിക നഗരമായ ഷാർജ നിറങ്ങളിൽ തിളങ്ങുന്ന ലൈറ്റ് ഫെസ്റ്റിവലിന്റെ 13ാം എഡിഷൻ ഫെബ്രുവരി ഏഴ് മുതൽ 18 വരെ അരങ്ങേറും. ആഗോള പ്രശസ്തരായ കലാകാരൻമാർ രൂപകൽപന ചെയ്ത ദൃശ്യങ്ങളാൽ ഷാർജയിലെ സാംസ്കാരികവും പ്രകൃതിദത്തവുമായ കെട്ടിടങ്ങളും സംവിധാനങ്ങളും മിന്നിത്തിളങ്ങുന്ന ഫെസ്റ്റിവൽ ദിനങ്ങൾ അവിസ്മരണീയമായ കാഴ്ചയാണ് സന്ദർശകർക്ക് ഒരുക്കാറുള്ളത്. ഇത്തവണ എമിറേറ്റിലെ 12 സ്ഥലങ്ങളിലായി 12 ദിവസങ്ങളിൽ ലൈറ്റ് ഷോകൾ അരങ്ങേറും. വൈകുന്നേരം ആറുമുതൽ രാത്രി 11 വരെയാണ് ഷോകൾ ആസ്വദിക്കാനാവുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അർധരാത്രി വരെ…