ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് സഞ്ജയ് റാവത്ത്

ബി.ജെ.പിയുടെ വിശുദ്ധ പശുവാണ് ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഫെബ്രുവരി 14-ന് ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നുള്ള കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന് കീഴിലുള്ള മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്. ബിജെപി അവരുടെ വിശുദ്ധപശുവിനെ ആശ്ലേഷിച്ച ശേഷം അവശേഷിക്കുന്ന പശുക്കളെ വാലന്റൈന്‍സ് ദിനത്തില്‍ നമുക്ക് പുണരാനായി വിട്ടുതന്നിരിക്കുകയാണെന്നു പറഞ്ഞ സഞ്ജയ് റാവത്ത് പശുവിനെ ഞങ്ങള്‍ ഗോമാതാവായി ബഹുമാനിക്കുന്നുണ്ടെന്നും പശുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒരു പ്രത്യേകദിനം ഞങ്ങള്‍ക്കാവശ്യമില്ലെന്നും തുറന്നടിച്ചു.

Read More

പശുവിനെ ആലിഗനം ചെയ്യൂ; വാലന്റൈൻസ് ഡേ ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര സർക്കാർ

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശു ഇന്ത്യൻ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൗ ഡേ ആചരിക്കാനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോർഡ് കുറ്റപ്പെടുത്തുന്നു. ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സർക്കുലർ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു….

Read More