
യു എ ഇയിൽ ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഈ അറിയിപ്പ് പ്രകാരം യു എ ഇയിൽ വിവിധ മേഖലകളിൽ ഫെബ്രുവരി 28, 29 തീയതികളിൽ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ, കിഴക്കൻ, തെക്കൻ മേഖലകളിൽ ഈ കാലയളവിൽ മഴ ശക്തമാകുന്നതിനും സാധ്യതയുണ്ട്. ഫെബ്രുവരി 29-ന് വൈകീട്ട് മുതൽ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും, മഴമേഘങ്ങളുടെ തീവ്രത രാത്രിയോടെ പടിപടിയായി…