
പുത്തൻ ഫീച്ചറുകളും ആയി ഗൂഗിൾ മാപ്പ്
ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർ നിരവധിയാണ്. ഇത്തരത്തിൽ യാത്ര ചെയ്ത് അപകടത്തിൽ അകപ്പെട്ടിട്ടുള്ളവരും ഏറെയാണ്. ഗൂഗിൾ മാപ്പിനെ ആശ്രയിക്കുന്നവർക്ക് വെല്ലുവിളിയാകുന്ന ഒന്നാണ് ഫ്ലൈ ഓവറുകൾ. ഇത്തരത്തിൽ ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് ഫ്ലൈ ഓവർമൂലം ആശയകുഴപ്പമുണ്ടാകുന്നവർക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. ‘ഫ്ലൈ ഓവർ കോൾ ഔട്ട്’ എന്ന ഗൂഗിൾ മാപ്പിൽ അവതരിപ്പിച്ചിരിക്കുന്ന പുത്തൻ ഫീച്ചർ ഉപയോഗിച്ച് ഫ്ലൈ ഓവർ എവിടേക്ക് ഉള്ളതാണ് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി അറിയാൻ യാത്രക്കാർക്ക് സാധിക്കുകയും ആ വഴി പോകണോ…