എടാ മോനേ… ഇതാണ് അമ്മായിയമ്മ ; മുറുക്ക് മുതൽ മൈസൂർപാക്ക് വരെ; മരുമകന് അമ്മായിയമ്മ വിളമ്പിയത് 100 വിഭവങ്ങൾ

വിവാഹം കഴിഞ്ഞതിനുശേഷം ആദ്യമായി ഭാര്യവീട്ടിൽ വിരുന്നിനെത്തുന്ന വരനെ ആഘോഷപൂർവം മലയാളികളും സത്കരിക്കാറുണ്ട്. വിഭവസമൃദ്ധമായ സദ്യ, അല്ലെങ്കിൽ ബിരിയാണി, നെയ്‌ച്ചോർ, ചെമ്മീൻ, കൊഞ്ച്, നെയ്മീൻ, മട്ടൻ, ചിക്കൻ, ബീഫ് തുടങ്ങിയവ ഉൾപ്പെടുത്തിയ ഭക്ഷണം സാധാരണമാണ്. എന്നാൽ, ആന്ധ്രാപ്രദേശിലെ അമ്മായിയമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. തൻറെ മകളുടെ ഭർത്താവിനെ സത്കരിച്ചതാണ് അവരെ പ്രശസ്തിയിലെത്തിച്ചത്. ഒന്നും രണ്ടുമല്ല, 100 തരം വിഭവങ്ങൾകൂട്ടിയാണ് അമ്മായിയമ്മ പ്രിയപ്പെട്ട മരുമകനു വിരുന്നുനൽകിയത്. കാക്കിനഡയിലെ ഒരു ഗ്രാമത്തിലാണു സംഭവം. മുറുക്കു മുതൽ മൈസൂർപാക്ക് വരെ വിഭവങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു….

Read More

ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം തള്ളി ഷിൻഡെയും ഫഡ്‌നാവിസും

എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും നിരസിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താനാകില്ലെന്നാണു ഷിൻഡെയും ഫഡ്‌നാവിസും പവാറിന് മറുപടി നൽകിയത്. പിന്നീടൊരിക്കൽ വീട്ടിൽ ഭക്ഷണത്തിനെത്താമെന്നും അറിയിച്ചു.  ഇവർ ഇരുവരും, ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാറും ഇന്ന് പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ശരദ് പവാർ അധ്യക്ഷനായ ട്രസ്റ്റിനു കീഴിലുള്ള കോളജിലാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും…

Read More

ക്രിസ്തുമസ് ആഘോഷം; പ്രധാനമന്ത്രിയുടെ വസതിയിൽ നാളെ വിരുന്നൊരുക്കും

പ്രധാനമന്ത്രിയുടെ വസതിയിൽ നാളെ ക്രിസ്തുമസ് ആഘോഷം. നാളെ 12.30നാണ് നരേന്ദ്ര മോദി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവർത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 21ന് തുടങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളുടെ വോട്ടുറപ്പാക്കുകയാണ് സ്നേഹയാത്രയിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത്. കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ സ്നേഹയാത്രക്ക് തുടക്കമിട്ടത്. ഈ മാസം 31 വരെ പത്ത് ദിവസങ്ങളിലാണ് ബിജെപിയുടെ സ്നേഹയാത്ര….

Read More