
പശ്ചിമേഷ്യയിൽ യുദ്ധഭീതി ; അമേരിക്കൻ പൗരൻമാർക്ക് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി അമേരിക്കൻ എംബസി , സമാന നിർദേശം നൽകി ബ്രിട്ടനും
പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. എത്രയും വേഗം ലെബനൻ വിടാൻ അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി മുന്നറിയിപ്പ്. ഇസ്മായിൽ ഹനിയ്യയെ കൊലപ്പെടുത്തിയതിന് കനത്ത തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിശദമാക്കിയിരുന്നു. മേഖലയിൽ അമേരിക്ക കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചു. ബെയ്റൂട്ടിലെ യുഎസ് എംബസിയാണ് അമേരിക്കൻ പൗരന്മാരോട് ലഭ്യമാകുന്ന വിമാന ടിക്കറ്റുകളിൽ ലെബനൻ വിടാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും സമാനമായ നിർദ്ദേശം പൗരന്മാർക്ക് നൽകിയിട്ടുണ്ട്. സാഹചര്യം പെട്ടന്ന് മോശമാകാനുള്ള സാധ്യതയുണ്ടെന്നാണ് ബ്രിട്ടൻ വിശദമാക്കുന്നത്. ജോർദ്ദാനും കാനഡയും ലെബനൻ,…