കുറുവ സംഘാംഗത്തെ പിടികൂടി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

കുറുവ സംഘാംഗത്തെ പിടികൂടിയ സാഹചര്യത്തിൽ കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം. കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.  മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ…

Read More

കേരളം കണ്ട ഏറ്റവും വലിയ സ്ത്രീ വിരുദ്ധ സർക്കാരാണ് ഇപ്പോഴത്തേത്; മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയമാണെന്ന് ചെന്നിത്തല

സംസ്ഥാന സർക്കാർ കേരളം കണ്ട ഏറ്റവും വലിയ സ്ത്രീവിരുദ്ധ സർക്കാരെന്ന് രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് സർക്കാരിനെ ഹൈക്കോടതി വിമർശിച്ച സാഹചര്യത്തിൽ, മൊഴികളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് മുന്നോട്ടു പോകണം. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാകുന്നു. റിപ്പോർട്ട് മറച്ചുവെച്ച് ആരെയൊക്കെയോ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഇരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. ഹേമ കമ്മിറ്റി…

Read More

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചു. ഹിസ്​ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന്​ വ്യക്​തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും. ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്​തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട്​ സ്വീകരിക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ്​ ജൂലൈ രണ്ടിന്​…

Read More

ബംഗ്ലാദേശിൽ ആക്രമണങ്ങളും ഓണ്‍ലൈന്‍വഴി വ്യാജപ്രചാരണങ്ങളും: ആശങ്കയറിയിച്ച് സിപിഎം

ആഭ്യന്തരകലാപത്തിന്റെ നിഴലിലുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ കടുത്തഭീതിയില്‍ ഹിന്ദുക്കള്‍. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്തതിനുപിന്നാലെ തന്റെ കുടുംബം ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്നും അമ്മാവന്റെ കട പ്രക്ഷോഭകര്‍ നശിപ്പിച്ചെന്നും യുവപ്രൊഫഷണലായ തനുശ്രീ ഷാഹ പറഞ്ഞു. ഇതോടെ ഹിന്ദുക്കളായ തന്റെ സുഹൃത്തുക്കളെല്ലാം പേടിച്ചുകഴിയുകയാണ്. ഒട്ടേറെ ഹിന്ദുക്കള്‍ അയല്‍രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്തേക്കുപോകാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു. ഇടക്കാലസര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന്…

Read More

സൂര്യഗ്രഹണം ലോകാവസാനം എന്ന് ഭയം ; ഭർത്താവിനേയും കുട്ടികളെയും കൊലപ്പെടുത്തി യുവതി

സൂര്യഗ്രഹണം ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറിൽ നിന്നെറിഞ്ഞും യുവതി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളിൽ ജ്യോതിഷവിഷയങ്ങൾ ചെയ്യുന്ന ഇൻഫ്‌ലുവെൻസറുമായ, ഡാനിയേൽ ചെർക്കിയാഹ് ജോൺസൺ ആണ് ഭർത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറിൽ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ മരണത്തിന് കീഴടങ്ങുകയും ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റർ വേഗതയിൽ കാർ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ…

Read More

സൂര്യഗ്രഹണം ലോകാവസാനം എന്ന് ഭയം ; ഭർത്താവിനേയും കുട്ടികളെയും കൊലപ്പെടുത്തി യുവതി

സൂര്യഗ്രഹണം ഭയന്ന് ഭർത്താവിനെ കുത്തിക്കൊന്നും കുട്ടികളെ ഓടുന്ന കാറിൽ നിന്നെറിഞ്ഞും യുവതി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. 34കാരിയും സമൂഹമാധ്യമങ്ങളിൽ ജ്യോതിഷവിഷയങ്ങൾ ചെയ്യുന്ന ഇൻഫ്‌ലുവെൻസറുമായ, ഡാനിയേൽ ചെർക്കിയാഹ് ജോൺസൺ ആണ് ഭർത്താവിനെ കുത്തിക്കൊല്ലുകയും കുഞ്ഞുങ്ങളെ കാറിൽ നിന്നെറിയുകയും ചെയ്തത്. രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ മരണത്തിന് കീഴടങ്ങുകയും ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ എറിഞ്ഞതിന് പിന്നാലെ യുവതി 160 കിലോമീറ്റർ വേഗതയിൽ കാർ മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. സൂര്യഗ്രഹണത്തെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ തന്റെ സമൂഹമാധ്യമ…

Read More

പ്രതിഷേധങ്ങളെ ഭയമില്ല; തനിക്കൊരു ഭീഷണിയും ഇല്ല: ആരിഫ് മുഹമ്മദ് ഖാൻ

തനിക്കൊരു ഭീഷണിയും ഇല്ലെന്നും പ്രതിഷേധങ്ങളെ ഭയമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇടുക്കി ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലേക്ക് പോകുമെന്നും ഒന്നിനെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആറുമുതല്‍ വൈകിട്ട്  ആറുവരെയാണ് ഇടുക്കി ജില്ലയിൽ ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവർണർ ഇടുക്കിയിലെത്തുന്നത്. എസ്എഫ്ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കി. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്….

Read More

‘പാമ്പിനെയോ പഴുതാരയെയോ ഒന്നും പേടിയില്ല’; പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നുവെന്ന് ശാന്തി ബാലചന്ദ്രന്‍

ജീവിതത്തില്‍ ഒട്ടും പേടിയില്ലാത്ത തനിക്ക് പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നുവെന്ന് നടി ശാന്തി ബാലചന്ദ്രന്‍. മെന്റല്‍ ബ്ലോക്ക് ആയി തോന്നി എന്നാണ് ശാന്തി പറയുന്നത്. ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്. ‘ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തില്‍ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്ന് എനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അത്…

Read More

തിരുപ്പതിയിൽ വീണ്ടും പുലി; തീർത്ഥാടകർ ഭീതിയിൽ

തീർത്ഥാടന കേന്ദ്രമായ തിരുപ്പതിയിൽ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 11 മണിയോടെയാണ് തിരുപ്പതിയിലെ കാനനപാതയിൽ പുലിയെ കണ്ടത്. തീർഥാടനപാതയിലുള്ള ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപമുള്ള നടപ്പാതയിലൂടെ പോയവരാണ് പുലിയെ കണ്ടത്. തീർഥാടകർ ബഹളം വച്ചതിനെത്തുടർന്ന് പുലി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അലിപിരി വാക്ക് വേയിലെ ഏഴാം മൈലിൽ സ്ഥാപിച്ച കെണിയിൽ ഒരു പുലി കുടുങ്ങിയിരുന്നു. സ്ഥലത്ത് വീണ്ടും മറ്റൊരു പുലിയെ കണ്ടതോടെ തീർഥാടകർ ഭീതിയിലാണ്. കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയെ ഒരു പുലി കടിച്ചു…

Read More