അമേരിക്കയുടെ പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ; നാമനിര്‍‍ദേശം ചെയ്ത് ട്രംപ്

പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ കാഷ് (കശ്യപ്) പട്ടേലിനെ നാമനിര്‍‍ദേശം ചെയ്ത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്തേക്ക് കാഷ് പട്ടേലിനെ നിയമിക്കുന്ന കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. കടുത്ത ട്രംപ് അനുകൂലിയായ കാഷ് പട്ടേൽ എഫ്ബിഐ അടച്ചുപൂട്ടണമെന്ന നിലപാട് വരെ പ്രഖ്യാപിച്ച വ്യക്തിയാണ്. എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കശ്യപ് പട്ടേൽ ചുമതലയേൽക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നായിരുന്നു ട്രംപ് ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലിൽ…

Read More

ഡോണൾഡ് ട്രംപിനെതിരായ വധശ്രമം ; ‘ ആഭ്യന്തര തീവ്രവാദ’മെന്ന് എഫ്.ബി.ഐ

യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ വധശ്രമം ‘ആഭ്യന്തര തീവ്രവാദം’ ആയി കണക്കാക്കിയാണ് അന്വേഷിക്കുന്നതെന്ന് എഫ്.ബി.ഐ. 20കാരനായ അക്രമി ഒറ്റക്കാണ് പ്രവർത്തിച്ചതെന്നും ഇയാൾക്കD പിന്നിൽ മറ്റാരുമില്ലെന്നും എഫ്.ബി.ഐ വ്യക്തമാക്കി.ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് എഫ്.ബി.ഐക്ക് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. നഴ്‌സിങ് ഹോമിൽ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ആക്രമണം നടത്തിയ തോമസ് മാത്യു ക്രൂക്ക്സ്. 20കാരനായ ഇയാൾ എട്ട് തവണ വെടിയുതിർത്തു. അടുത്ത നിമിഷം തന്നെ ഇയാളെ സീക്രട്ട് സർവീസിന്‍റെ സ്നൈപർമാർ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു. സംഭവം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ…

Read More

മനുഷ്യ തലയോട്ടികൾ സമൂഹ മാധ്യമങ്ങൾ വഴി വിൽപനയ്ക്ക് ; യുവാവിനെ അറസ്റ്റ് ചെയ്ത് എഫ് ബി ഐ

മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും ഫേസ്ബുക്കിലൂടെ വില്‍പന നടത്തിയ 39കാരനായ ജയിംസ് നോട്ടിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 40 തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. എഫ് ബി ഐ ഏജന്റുമാര്‍ ജെയിംസ് നോട്ടിന്റെ വീട്ടിലേക്ക് ഒരു സര്‍ച്ച് വാറന്റുമായി എത്തി നടത്തിയ പരിശോധനയിലാണ് തലയോട്ടികളും അസ്ഥികളും കണ്ടെടുത്തത്. വീട്ടില്‍ എത്തിയപ്പോള്‍ ഇവിടെ ആരൊക്കെ ഉണ്ടെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഞാനും എന്റെ മരണപ്പെട്ട സുഹൃത്തുക്കളും മാത്രമാണെന്നാണ് ജെയിംസ് മറുപടി നല്‍കിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ…

Read More