എന്ത് ആവശ്യപ്പെടുന്നുവോ അത് പൃഥ്വിരാജ് നേടിയിരിക്കും, മിടുക്കനായ കാസ്റ്റിങ് ഡയറക്ടറാണ്; ഫാസിൽ

ലൂസിഫറിന്റെ രണ്ടാംഭാഗമായ എംപുരാനിലും നെടുമ്പള്ളി അച്ചൻ എന്ന കഥാപാത്രമായി ഫാസില്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ റിവീല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. എംപുരാനില്‍ റോള്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യാതിരിക്കാന്‍ പറ്റുമായിരുന്നില്ല. കാരണം ലൂസിഫറില്‍ തന്നെ പൃഥ്വിരാജ് എന്ന സംവിധായക പ്രതിഭയെ കുറിച്ച് ഞാന്‍ മനസിലാക്കിയിരുന്നു. പൃഥ്വിരാജ് എന്ത് ആവശ്യപ്പെടുന്നുവോ അത് നേടിയിരിക്കും. 40 ഓളം കഥാപാത്രങ്ങളുള്ള പടമാണ്. ഒരു പ്രത്യേക കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് വേണ്ടി പൃഥ്വിരാജ് ഏതറ്റംവരെയും പോവും….

Read More

ജീവിതം വഴിമാറിയത് വേണുവിന്റെ വരവോടെ; ഫാസിൽ

മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് ഫാസിൽ. ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ നെടുമുടി വേണു അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മൺമറഞ്ഞ ആ കലാകാരൻ തന്റെ ജീവിതത്തെ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഫാസിൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.  പഠനത്തേക്കാൾ ഇഷ്ടം മിമിക്രിയും നാടകവുമായിരുന്നു. ആളുകളെ അനുകരിക്കാൻ കലാലയത്തിന്റെ പുറത്താണ് ഇടം കണ്ടെത്തിയത്. കോളേജിനു പുറത്തെ പെട്ടിക്കടയിൽ പോയി നിന്ന് ഞാനും വേണുവും പരിസര നിരീക്ഷണം തുടങ്ങും. ഇടയ്ക്ക് നെടുമുടി പറയും ‘നോക്കിക്കേ, നോക്കിക്കേ… ആ പോകുന്നതാരാണെന്നറിയാമോ. അതാണ് മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമൻനായർ”. ഫാസിൽ…

Read More