‘മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല; മകനെ കൊന്നത് തന്നെ’: ബാലഭാസ്കറിന്‍റെ അച്ഛന്‍ 

വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐ യും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും…

Read More

മദ്യലഹരിയിൽ അച്ഛനെ വെട്ടി വീഴ്ത്തി മകൻ ; സംഭവം ഗുരുവായൂരിൽ , പിതാവ് ആശുപത്രിയിൽ

ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. 60 വയസുണ്ട്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന് തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. 

Read More

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ആ ഡയലോഗ് ഓര്‍മ്മ വന്നു, ആര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവില്ല; സംഗീത

മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് നടി സംഗീത. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ സംഗീത മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും അഭിനയിച്ചു. വിവാഹത്തോടു കൂടിയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നിന്നത്. പിന്നീട് മക്കള്‍ കൂടി ജനിച്ചതോടെ കുടുംബിനിയായി ജീവിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാവേര്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ട റോളിലെത്തി സംഗീത. ഇതിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് നടി. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല…

Read More

പ്രണയമൊന്നും വേണ്ടെന്ന് പറഞ്ഞതാണ്, അറിഞ്ഞപ്പോൾ ഒന്നര മാസം അച്ഛൻ എന്നോട് സംസാരിച്ചില്ല; സ്നേഹ

മുൻനിര നായിക നടിയായി സജീവമായിരിക്കുന്ന സമയത്താണ് നടി സ്നേഹ വിവാഹിതയായത്. നടൻ പ്രസന്നയാണ് ഭർത്താവ്. 2012 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. ‘അച്ചമുണ്ട് അച്ചമുണ്ട്’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലായത്. ഇപ്പോഴിതാ പ്രണയ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സ്നേഹ. പ്രസന്നയുമായുള്ള അടുപ്പം വീട്ടിൽ പറഞ്ഞതിനെക്കുറിച്ച് സ്നേഹ സംസാരിച്ചു. ​ഗലാട്ട തമിഴിനോടാണ് പ്രതികരണം. പ്രണയത്തിലാണെന്ന് അമ്മയ്ക്ക് ഏറെക്കുറെ മനസിലായി. അച്ഛനാണ് കുറച്ച് ദേഷ്യപ്പെട്ടത്. അച്ഛൻ ഒന്നര മാസം എന്നോട് സംസാരിച്ചില്ല. പ്രണയമൊന്നും…

Read More

ഭാര്യയ്ക്ക് വരുമാനമുണ്ടെങ്കിലും മക്കൾക്ക് ചെലവിന് നൽകാൻ പുരുഷന് ഉത്തരവാദിത്തമുണ്ട്; ഹൈക്കോടതി

ഭാര്യയ്ക്ക് വരുമാനമുണ്ടെങ്കിലും മക്കൾക്ക് ചെലവിന് നൽകാൻ പുരുഷന് ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. മകളെ പരിപാലിക്കാൻ തനിക്ക് ബാധ്യതയില്ലെന്ന യുവാവിൻറെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സുമീത് ഗോയൽ ഈ നിരീക്ഷണം നടത്തിയത്. മകൾ അവളുടെ അമ്മയുടെ കൂടെയാണ് താമസമെന്നും അവളുടെ കാര്യങ്ങൾ നോക്കാൻ അമ്മയ്ക്ക് വരുമാനമുണ്ടെന്നുമാണ് യുവാവ് വാദിച്ചത്. അമ്മയ്ക്ക് ജോലിയുണ്ടെന്ന് കരുതി മക്കളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ അച്ഛന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഭാരതീയ ന്യായ് സംഹിതയിലെ 125ആം വകുപ്പ് സ്ത്രീകളുടെയും…

Read More

മറവി എന്നത് ദൈവമായിട്ട് മനുഷ്യന് തന്നൊരു കാര്യമാണ്; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി അച്ഛൻ അക്സിഡന്റിൽ മരിച്ചതാണ്: സൈജു കുറുപ്പ്

മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് സൈജു കുറുപ്പ്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. സമീപകാലത്ത് റിലീസ് ചെയ്ത സൈജു സിനിമകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ഭരതനാട്യം എന്ന ചിത്രം. കൃഷ്ണദാസ് എന്ന വേഷത്തിൽ സായ് കുമാറിനൊപ്പം സൈജു എത്തിയ സിനിമ തിയറ്ററിൽ ശോഭിച്ചിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയതും കഥ മാറി. ഭരതനാട്യം മറ്റ് ഭാഷക്കാരിൽ അടക്കം ശ്രദ്ധനേടി. മലയാളികൾ സിനിമയെ വാനോളം പുകഴ്ത്തി….

Read More

ഏറ്റവും സ്വീകാര്യനായ നേതാവ്; സംസ്ഥാന ചരിത്രത്തിൽ മികച്ച പ്രകടനം നടത്തിയ സർക്കാരിന്റെ നായകനായിരുന്നു ഉദ്ധവ് താക്കറെ: ആദിത്യ താക്കറെ

മുൻ മുഖ്യന്ത്രിയായ പിതാവ് ഉദ്ധവ് താക്കറെയാണ് നിലവിൽ മഹാരാഷ്ട്രയിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ ജയിപ്പിക്കുന്ന പാർട്ടിയിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് മഹാവികാസ് അഘാഡിയിലെ കോൺഗ്രസും എൻസിപി പവാർ പക്ഷവും പറയുന്നത്. കോൺഗ്രസ് പാർട്ടി ഏറ്റവും കൂടുതൽ സീറ്റു നേടിയാൽ ശിവസേന എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു ആദിത്യ. ‘‘സംസ്ഥാന ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ സർക്കാരിന്റെ നായകനായിരുന്നു ഉദ്ധവ് താക്കറെ. ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ സമ്മാനിക്കാൻ അദ്ദേഹത്തിനായി….

Read More

സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്; നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ അന്നയുടെ പിതാവ്

അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനെതിരെ പിതാവ് സിബി ജോസഫ്. അന്ന നേരിട്ടത് ദൈവത്തെ ആശ്രയിക്കുന്നതിലും വലിയ പ്രതിസന്ധിയാണ്. തൊഴിലിടത്തെ സമ്മർദ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയടക്കം ശ്രമിക്കേണ്ടത്. മകൾ അനുഭവിച്ചത് മറ്റുള്ളവർ അടിച്ചേൽപ്പിച്ച സമ്മർദമെന്നും സിബി ജോസഫ് പറഞ്ഞു. ജോലി സമ്മർദത്തെ തുടർന്ന് അന്ന മരിച്ചതിൽ വിചിത്ര പരാമർശവുമായാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയത്. സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളിൽനിന്നു പഠിപ്പിക്കണമെന്നായിരുന്നു പരാമർശം. ദൈവത്തെ ആശ്രയിച്ചാൽ മാത്രമേ സമ്മർദങ്ങളെ നേരിടാനാകൂവെന്നും ചെന്നൈയിലെ…

Read More

ഓണക്കാലത്ത് എല്ലാവരും ഒത്തുചേരും, ആ​ഘോ​ഷ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും അ​ച്ഛ​നെ​ന്നും ഇ​ഷ്ട​മാ​യി​രു​ന്നു…; അച്ഛൻ എൻ.എൻ. പിള്ളയുടെ ഓർമകളിൽ വിജയരാഘവൻ

ആ​ഘോ​ഷ​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും അ​ച്ഛ​നെ​ന്നും ഇ​ഷ്ട​മാ​യി​രു​ന്നുവെന്നു തന്‍റെ പിതാവ് എൻ.എൻ. പിള്ളയെക്കുറിച്ച് നടൻ വിജയരാഘവൻ. ഓ​ണ​ക്കാ​ല​ത്ത് കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ക​ഴി​വ​തും ഒ​ത്തു​ചേ​രാ​റു​ണ്ടെന്നും വിജയരാഘവൻ പറഞ്ഞു. നാടകാചാര്യനായ എൻ.എൻ. പിള്ളയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് വിജയരാഘവൻ.‌‌ “തി​രു​വേ​ണം വ​രു​മ്പോ​ൾ വ​ല്ലാ​ത്തൊ​രു ശൂ​ന്യ​ത​യാ​ണ്. ഈ ​ഓ​ണ​ത്തി​നു​മു​ണ്ട്, പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ആ ​ശൂ​ന്യ​ത. മ​രി​ക്കു​ന്ന​തു​വ​രെ ഒ​രു വാ​ക്കി​ന്‍റെ അ​ർ​ത്ഥം തേ​ടി എ​നി​ക്ക് ഡി​ക്ഷ​ണ​റി നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. ചോ​ദി​ച്ചാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ഉ​ത്ത​രം പ​റ​യും. സം​ശ​യ​മു​ണ്ടെ​ങ്കി​ൽ മാ​ത്രം ഡി​ക്ഷ​ണ​റി പ​രി​ശോ​ധി​ക്കും. വാ​യി​ച്ചു​കി​ട്ടി​യ​തി​നേ​ക്കാ​ൾ ജീ​വി​ത​ത്തി​ൽ നി​ന്നു നേ​ടി​യ അ​റി​വാ​ണ​ത്. ഏ​ഴാം…

Read More

അരും കൊല..; പിശാചുബാധയെന്ന വിശ്വാസത്തിൽ സ്വന്തം കുഞ്ഞിനെ അച്ഛൻ നിലത്തടിച്ചു കൊന്നു

അന്തവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരയായിത്തീർന്നിരിക്കുന്നു പത്തുമാസം പ്രായമുള്ള കുഞ്ഞ്. രാജസ്ഥാനിലെ ബുണ്ടിയിലാണു സംഭവം. പിശാചു ബാധിച്ചെന്നു പറഞ്ഞ് സ്വന്തം കുഞ്ഞിനെ അച്ഛൻ നിലത്തടിച്ചു കൊല്ലുകയായിരുന്നു. രാത്രിയിൽ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴാണ് യുവാവ് ഭാര്യയ്ക്കരികിൽനിന്നു കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയത്. കുഞ്ഞിൻറെ കരച്ചിൽ കേട്ടു ഞെട്ടിയുണർന്ന വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിക്കുകയായിരുന്നു. യുവാവ് ഒരു വർഷമായി ഭാര്യാവീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. തനിക്കൊപ്പം ഒരു പിശാചുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാൾ കുറേക്കാലമായി മന്ത്രവാദിയുടെ അടുത്തു ചികിത്സയ്ക്കായി പോകാറുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു….

Read More