
ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച 17 കാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി
ഉത്തർപ്രദേശിൽ ഇതരജാതിക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനേഴുകാരിയായ മകളെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മകൾ സന്ധ്യ സഹപാഠിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ പിതാവ് പ്രഹ്‌ളാദ് കുമാറാണ് പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹപാഠി ഇതരജാതിക്കാരനായതിനാൽ കുമാർ പ്രണയബന്ധത്തെ എതിർത്തിരുന്നു. പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്ധ്യ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പ്രഹ്‌ളാദ് മഫ്‌ളർ ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഫെബ്രുവരി 10 ന് ഷൊഹ്റത്ഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ഖരഗ്വാർ ഗ്രാമത്തിലെ ഒരു പൂന്തോട്ടത്തിൽ സന്ധ്യയുടെ മൃതദേഹം…