ട്വന്റി-20 ക്രിക്കറ്റിൽ 33 പന്തിൽ സെഞ്ചുറി; അധിവേഗ സെഞ്ച്വറി ഇനി നമീബിയൻ താരത്തിന് സ്വന്തം

ട്വന്റി-20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കി നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റോണ്‍. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരായ മത്സരത്തിലാണ് താരം റെക്കോര്‍ഡിട്ടത്. 33 പന്തിലാണ് താരത്തിന്റെ സെഞ്ചുറിയിലെത്തിയത്. മത്സരം 20 റണ്‍സിന് നമീബിയ ജയിക്കുകയും ചെയ്തിരുന്നു. 11-ാം ഓവറില്‍ നമീബിയ മൂന്നിന് 62 എന്ന നിലയില്‍ നില്‍ക്കെയാണ് നിക്കോള്‍ ബാറ്റിംഗിനെത്തുന്നത്. പിന്നീട് 11 ഫോറും എട്ട് സിക്‌സുകളും ഉള്‍പ്പെടെ താരം സെഞ്ചുറി പൂര്‍ത്തിയാക്കി. നേപ്പാളിന്റെ തന്നെ കുശാള്‍ മല്ലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നിക്കോള്‍ സ്വന്തം പേരിലാക്കിയത്….

Read More