അതിവേഗ നിയമനവുമായി പിഎസ്‌സി

സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പില്‍ അതിവേഗ നിയമനവുമായി പിഎസ്‌സി. 247 അസിസ്റ്റന്റ് സര്‍ജന്മാര്‍ക്ക് കൂടി നിയമന ശുപാര്‍ശ അയച്ചെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ 2021 മാര്‍ച്ചില്‍ നിലവില്‍ വന്ന അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ആകെ അയച്ച നിയമന ശുപാര്‍ശകളുടെ എണ്ണം 610 ആയി. 30 പേര്‍ക്ക് കൂടി ഈ തസ്തികയിലേക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 17 വരെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.   മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം…

Read More

ലോകത്തിലെ വേഗമേറിയ ഇന്റര്‍നെറ്റ് അവതരിപ്പിച്ച് ചൈന

ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് നെറ്റവര്‍ക്ക് അവതരിപ്പിച്ച് ചൈനീസ് കമ്പനികള്‍. സെക്കന്റില്‍ 1.2 ടെറാബിറ്റ്‌സ് (സെക്കന്റില്‍ 1200 ജിബി) ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. സിൻഹുവ സര്‍വകലാശാല, ചൈന മൊബൈല്‍, വാവേ ടെക്‌നോളജീസ്, സെര്‍നെറ്റ് കോര്‍പറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ബെയ്ജിങ്, വുഹാന്‍, ഗാങ്ഷോ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 3000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നെറ്റ് വര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സെക്കന്റില്‍ 1.2 ടെറാബിറ്റ് ഡാറ്റ കൈമാറ്റം ചെയ്യാന്‍ ഈ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖലയിലൂടെ സാധിക്കും….

Read More