ട്രെന്റി വസ്ത്രങ്ങൾ ധരിക്കുക എന്നത് പാഷനേറ്റായി ചെയ്യുന്ന കാര്യമാണ്, അന്ന് ഇതൊക്കെ കിളിപോയ ആക്ടിവിറ്റിയായിരുന്നു; നീരജ് മാധവ്

നടന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ നീരജ് മാധവ് ഉണ്ട്. ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാനിലെ മൂസ റഹ്മാനായി ബോളിവുഡിലും അരങ്ങേറി കഴിഞ്ഞു ചുരുങ്ങിയ കാലത്തിനിടയിൽ നടൻ. മലയാള സിനിമ നീരജിനെ വേണ്ടത്ര ഉപയോ​ഗിക്കുന്നില്ലെന്ന പരാതി പ്രേക്ഷകർക്കുമുണ്ട്. മലയാളത്തിലെ ഫ്രീക്ക് നടന്മാരുടെ ലിസ്റ്റിലാണ് നീരജിന്റെയും സ്ഥാനം. റാപ്പറായും തിളങ്ങിയിട്ടുള്ള നീരജ് ഡ്രെസ്സിൽ അടക്കം എപ്പോഴും വ്യത്യസ്തത കൊണ്ടുവരുന്നയാളാണ്. എന്നാൽ തുടക്കകാലത്തൊക്കെ ട്രെന്റി വസ്ത്രങ്ങൾ ധരിച്ച് താൻ എത്തുമ്പോൾ കിളിപോയ ആക്ടിവിറ്റിയായിട്ടാണ് പലർക്കും…

Read More

വാർഡ്രോബിൽ ഉള്ളതെന്താണോ അത് എടുത്തിടുന്നുവെന്ന് മാത്രം, ധരിക്കുന്നത് എന്റെയും ഫ്രണ്ട്സിന്റെയും കലക്ഷനിലുള്ള വസ്ത്രങ്ങൾ; അനശ്വര രാജൻ

സിനിമാ താരങ്ങളെയാണ് ഫാഷന്റെ കാര്യത്തിൽ പ്രേക്ഷകർ ഫോളോ ചെയ്യുന്നത്. അതിൽ ഭൂരിഭാ​ഗവും യൂത്താണ്. അടുത്തിടെയായി സ്റ്റൈലിഷ് വസ്ത്രധാരണത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അഭിനേത്രിയാണ് അനശ്വര രാജൻ. പ്രമോഷൻസിന് എത്തുമ്പോൾ ധരിക്കുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അനശ്വര ഒരുപടി മുന്നിലാണ്. സിംപിൾ ലുക്കിൽ പോലും സ്റ്റൈലിഷായി എത്താൻ അനശ്വരയ്ക്ക് അറിയാം. ബാലതാരമായി സിനിമയിലേക്ക് എത്തിയ അനശ്വര മോഡേൺ, ട്രെഡീഷണൽ, റെട്രോ തുടങ്ങി എല്ലാ ലുക്കും പരീക്ഷിക്കുന്നയാളാണ്. നായികയായി അഭിനയിച്ച് തുടങ്ങിയ കാലത്ത് ഷോട്സ് ധരിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ…

Read More

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു

ഇന്ത്യൻ ഫാഷൻ ഡിസൈനറായ രോഹിത് ബാൽ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒക്​ടോബറിലെ ഒരു ഷോയ്​ക്ക് ശേഷം ആരോഗ്യനില മോശമാവുകയും  തുടർന്ന് രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷോയ്​ക്ക് മുമ്പ് രോഹിത് ഐസിയുവിലായിരുന്നു. ഇതിഹാസ ഡിസൈനർ രോഹിത് ബാലിൻ്റെ വേർപാടിൽ ഞങ്ങൾ ദു:ഖിക്കുന്നു. ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എഫ്ഡിസിഐ) സ്ഥാപക അംഗമായിരുന്നു അദ്ദേഹം. പരമ്പരാഗത പാറ്റേണുകളും ആധുനിക ഡിസെെനുകളെല്ലാം അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കുന്നു. അദ്ദേഹത്തിന്റെ കലയുടെ പൈതൃകവും നൂതനത്വവും…

Read More

ഇന്ത്യൻ ഡിസൈനർമാരുടെ ജുൽറിയിൽ അതിസുന്ദരിയായി ബാർബേഡിയൻ ​ഗായിക റിയാന

സ്വന്തം ഫാഷൻ ബ്രാൻഡാ‌യ ഫെന്റി ബ്യൂട്ടിയുടെ ഔദ്യോഗിക പരിപാടിക്കായി എത്തിയ ബാർബേഡിയൻ ​ഗായിക റിയാനയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചച്ചെപ്പെടുന്നത്. അതിന് കാരണം ഇന്ത്യയിലെ പ്രമുഖ വസ്ത്ര–ആഭരണ ഡിസൈനർമാരായ സബ്യസാചിയും മനീഷ് മൽഹോത്രയും ഡിസൈൻ ചെയ്ത ചോക്കറും നെ‌ക്‌ലെസുമാണ് റിയാന ഒരുമിച്ചു ധരിച്ചത് എന്നതാണ്. ഇന്ത്യൻ ഡിസൈനർമാരുടെ സൃഷ്ടികൾ ഒരുമിച്ചണിഞ്ഞ റിയാനയുടെ ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. ഗായികയുടെ ചിത്രം പങ്കിട്ട മനീഷ് മൽഹോത്ര, താൻ റൂബിയും ഡയമണ്ടും ചേർത്തൊരുക്കിയ ചോക്കർ, ഇന്ത്യൻ കരകൗശലവും കലയും…

Read More

കാഞ്ചീപുരം ചേലചുറ്റി, പട്ടിലും ഫാഷൻ സാരിയിലും തൃഷ മഹാറാണി

ആരും നോക്കിനിന്നുപോകും തെന്നിന്ത്യൻ സൂപ്പർ താരം തൃഷ സാരിയിൽ അണിഞ്ഞൊരുങ്ങി വന്നാൽ. അവാർഡ് ഫങ്ഷനുകളിലും മറ്റു പരിപാടികളിലുമെത്തുന്ന തൃഷയുടെ വസ്ത്രധാരണം ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. കാഞ്ചീപുരം മുതൽ ഫാഷൻ സാരികൾ വരെ തൃഷയുടെ ശേഖരത്തിലുണ്ട്. കാഞ്ചീപുരത്തിൽ വരുന്ന സമുദ്രിക സിൽക്ക് സാരിയിലുള്ള താരത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.   ഒരു പരസ്യ ചിത്രത്തിന്‍റെ ഫോട്ടോ ഷൂട്ടിലാണ് ഒറാങ് കരയുള്ള, ഗോൾഡൻ വർക്കുകൾ ചെയ്ത ബോഡിയിൽ പേസ്റ്റൽ ഫ്ലോറൽ പൂവുകൾ നെയ്ത സാരി ധരിച്ച തൃഷ എത്തിയത്.  മരതക നിറത്തിലുള്ള…

Read More