
‘സ്വയം നശിക്കുകയാണ്; ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല, ഭീകരപ്രവർത്തനം അവസാനിപ്പിക്കണം’: ഫാറൂഖ് അബ്ദുല്ല
ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ അവസാനിക്കില്ല.’’ – ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ‘‘നിരപരാധികളാണ് കൊല്ലപ്പെടുന്നത്. ഞങ്ങൾ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല. പിന്നെന്തിനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളുടെ ഭാവി നശിപ്പിക്കാനാണോ? പാക്കിസ്ഥാൻ അവരുടെ രാജ്യത്തിനുവേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന്റെ വികസനം, എങ്ങനെയൊക്കെ മെച്ചപ്പെടുത്താം തുടങ്ങിയവയായിരിക്കണം നോക്കേണ്ടത്. പാക്കിസ്ഥാൻ സ്വയം നശിക്കുകയാണ്….